Flash News

എം ജി ശ്രീകുമാര്‍, രമേഷ് പിഷാരടി സംഘം അരിസോണയില്‍ – ഒക്ടോബര്‍ 9-ന്

September 30, 2016

sree1ഫീനിക്സ് (അരിസോണ): ഇന്ത്യന്‍ സിനിമ കണ്ട നടനവിസ്മയം മലയാളിയുടെ സ്വകാര്യ അഹങ്കാരം ശ്രീ മോഹന്‍ലാല്‍, നമ്മുടെ സ്വന്തം ലാലേട്ടന്റെ മുപ്പത്തിയാറു വര്ഷത്തെ അഭിനയജീവിതത്തെ ആധാരമാക്കി അവതരിപ്പിക്കുന്ന മെഗാഷോ ‘ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍’ ഒക്ടോബര്‍ 9 ഞാറാഴ്ച അരിസോണ മലയാളികളുടെ മുന്നില്‍ ദൃശ്യവിസ്മയം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു.

മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ മോഹന്‍ലാലിന് മലയാളി നല്‍കുന്ന ആദരവായാണ് ഈ കലാപരിപാടി അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ പകര്‍ന്നാടി അനശ്വരമാക്കിയ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍, കിരീടം, ചിത്രം, കിലുക്കം, മണിച്ചിത്രതാഴ് ,കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ദൃശ്യം, തുടങ്ങി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒപ്പം വരെയുള്ള സിനിമകളിലെ സംഗീതവും നൃത്തവും ഹാസ്യവും ഒരുപോലെ കോര്‍ത്തിണക്കിയ ഈ പരിപാടി ആസ്വാദക ഹൃദയങ്ങള്‍ക്ക് വിഭവസമൃദ്ധമായ ഒരു കലാമേളതന്നെ ആയിരിക്കും.

മലയാളത്തിന്റെ സ്വന്തം ഗായകന്‍ എം.ജി. ശ്രീകുമാറും, മികച്ച അഭിനേത്രിയും പ്രമുഖ നര്‍ത്തകിയുമായ രമ്യ നമ്പീശനും, ചുരുങ്ങിയ കാലംകൊണ്ട് മലയാളിയുടെ ചിരിക്കു പുതിയ മാനം നല്‍കിയ അനുഗ്രഹീത കലാകാരന്‍ രമേഷ് പിഷാരടിയും, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമടക്കം നിരവധി ഗാനങ്ങള്‍ ആലപിച്ച പ്രമുഖ പിന്നണിഗായിക സിത്താര കൃഷ്ണകുമാറും മറ്റ് പ്രമുഖ കലാകാരന്മാരും ചേര്ന്ന് അനശ്വരമാക്കുന്നു.

സ്റ്റാര്‍ എന്റര്‍‌ടൈന്മെന്റും, ആല്‍ബര്‍ട്ട ലിമിറ്റഡും ചേര്‍ന്ന് അവതരിപ്പിക്കുന്ന മുഴുനീള വിനോദകലാപരിപാടി കേരള ഹിന്ദുസ് അരിസോണയുടെ ചിരകാല സ്വപ്നപദ്ധതിയായ “കലാക്ഷേത്ര”യുടെ ധനശേഖരണാര്‍ത്ഥമാണ് സംഘടിപ്പിച്ചിട്ടുള്ളത്. അരിസോണയിലെ പ്രവാസി ഭാരതീയര്‍ക്ക് ഒത്തുകൂടാനും പുതിയ തലമുറയ്ക്ക് നമ്മുടെ പാരമ്പര്യവും, കലാസാംസ്കാരിക പൈതൃകവും പകര്‍ന്നു കൊടുക്കാനുള്ള ഒരു വേദിയുണ്ടാവണമെന്ന ചിന്തയില്‍ നിന്നാണ് “കലാക്ഷേത്ര”എന്ന പദ്ധതി പിറവിയെടുത്ത്. ഈ സംരഭത്തിലേക്കു അരിസോണയിലെ എല്ലാ നല്ല മനസ്സുകളുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ സാദരം കാംക്ഷിക്കുന്നതായി സംഘാടകരായ സുധീര്‍ കൈതവന, ജോലാല്‍ കരുണാകരന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

ടിക്കറ്റുകള്‍ പ്രമുഖ ഇന്ത്യന്‍ കടകളില്‍ നിന്നോ ഓണ്‍‌ലൈനിലോ ലഭ്യമാണ്.

kha-flyer_reduced


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top