Flash News

പാക്കിസ്ഥാന്‍ തിരിച്ചടിക്കുമോ? ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത; സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം

September 30, 2016

uri-attackന്യൂഡല്‍ഹി: ഇന്ത്യ നടത്തിയതുപോലുള്ള മിന്നലാക്രമണം നടത്താന്‍ തങ്ങള്‍ക്കും കഴിവുണ്ടെന്നും ഇന്ത്യന്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നുമുള്ള പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറയും പാക് കരസേനാമേധാവിയുടെയും മുന്നറിയിപ്പിനെതുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷ. ഇന്ത്യന്‍ ആക്രമണത്തിന് പാക്കിസ്ഥാന്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന ആശങ്ക പരക്കെയുണ്ട്.

മുന്‍കരുതല്‍ നടപടിയായി കശ്മീരിലെയും പഞ്ചാബിലെയും അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് പ്രദേശവാസികളെ വ്യാപകമായി ഒഴിപ്പിക്കാന്‍ തുടങ്ങി. തന്ത്രപ്രധാന കേന്ദ്രങ്ങളും മെട്രോ നഗരങ്ങളും സുരക്ഷാവലയത്തിലാക്കി. മിന്നലാക്രമണത്തിന് തിരിച്ചടി പ്രതീക്ഷിക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.

അതിനിടെ, പാകിസ്താന്‍െറ പിടിയിലായ ഇന്ത്യന്‍ സെനികനെ മോചിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഇസ്ലാമാബാദുമായി ബന്ധപ്പെട്ടുവരുകയാണെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 37 രാഷ്ട്രീയ റൈഫിള്‍സിലെ ചന്തു ബാബുലാല്‍ ചൗഹാന്‍ (22) ആണ് പാക് സൈന്യത്തിന്‍െറ പിടിയിലായത്. സൈനികദൗത്യ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.എം.ഒ) രണ്‍ബീര്‍ സിങ്, പാക് ഡി.ജി.എം.ഒയെ വിളിച്ച് സൈനികനെ തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. പാക് പ്രതികരണം അറിവായിട്ടില്ല.

അതേസമയം, നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണ്. സി.ആര്‍.പി.എഫ് വാഹനങ്ങള്‍ക്കുനേരെയും അഖ്നൂരിലെ സൈനിക പോസ്റ്റിനു നേരെയും അതിര്‍ത്തിക്കപ്പുറത്തുനിന്ന് വെടിവെപ്പുണ്ടായി. ഇന്ത്യന്‍ സേന തിരിച്ചടിച്ചു.

എന്നാല്‍, വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ എട്ട് ഇന്ത്യന്‍ സൈനികരെ വധിച്ചെന്നാണ് പാക് മാധ്യമങ്ങളുടെ അവകാശവാദം. ഇന്ത്യന്‍ സൈന്യത്തിനുണ്ടായ ആള്‍നാശത്തിന്‍െറ ചിത്രങ്ങളും പാക് ചാനലുകള്‍ പുറത്തുവിട്ടു. വാര്‍ത്ത നിഷേധിച്ച ഇന്ത്യന്‍ സേന, പാക് ചാനലുകളിലെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് വ്യക്തമാക്കി. മിന്നലാക്രമണം നയിച്ച ഇന്ത്യന്‍ കമാന്‍ഡോ സംഘത്തിന് ഒരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, മിന്നലാക്രമണത്തില്‍ പങ്കെടുത്ത കമാന്‍ഡോകളില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. ശത്രുവിന്‍െറ തിരിച്ചടിയല്ല പരിക്കിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top