Flash News

ആയിരത്തോളം അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കല്‍

September 30, 2016

borderന്യൂഡല്‍ഹി: പഞ്ചാബിലെ ചണ്ഡിഗഢ്, ഭട്ടിന്‍ഡ, അദാംപുര്‍, ഹല്‍വാര തുടങ്ങിയ വിമാനത്താവളങ്ങള്‍ കനത്ത സുരക്ഷയില്‍. സംസ്ഥാനത്തിന്‍െറ അതിര്‍ത്തിഗ്രാമങ്ങളിലും മറ്റ് നിര്‍ണായക മേഖലകളിലും സുരക്ഷ ശക്തമാക്കി. പൊതുജനത്തിന് ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തു. നിലവില്‍ പഞ്ചാബ്, പാകിസ്താനുമായി 553 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. മേഖലയിലെ ആറ് ജില്ലകളും ഇതിലുള്‍പ്പെടും. അന്താരാഷ്ട്ര അതിര്‍ത്തിയുമായി ചേര്‍ന്നുകിടക്കുന്ന ആയിരത്തോളം ഗ്രാമങ്ങളില്‍നിന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കല്‍ നടക്കുന്നത്. ഈ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലൂടെയും ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങളിലൂടെയും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി നല്‍കി. ഈ ഭാഗങ്ങളിലെ പൊലീസ്-സുരക്ഷാ ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരോട് അവധി റദ്ദാക്കി തിരികെ ജോലിക്കത്തൊനും നിര്‍ദേശിച്ചിട്ടുണ്ട്.

അതിര്‍ത്തിയിലെ ഗ്രാമങ്ങളിലെല്ലാം ഒഴിപ്പിക്കല്‍ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയപ്പോള്‍ ഭീതിയിലാണ് പ്രദേശവാസികളെല്ലാം. ഓട്ടോറിക്ഷകളിലും ട്രക്കുകളിലും മറ്റ് വണ്ടികളിലെല്ലാം തിങ്ങി നിറങ്ങ് എത്രയും പെട്ടെന്ന് സുരക്ഷിതമായ സ്ഥലം തേടി പോകുകയാണിവര്‍.

villegers-go-fromk-punjab-borderപാകിസ്താന്‍ ഏത് നിമിഷവും തിരിച്ചടിക്കാമെന്ന് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു. അതിനാല്‍ ഗ്രാമത്തില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് അതിര്‍ത്തിയില്‍ നിന്നും 3 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ധുകെ ഗ്രാമത്തിലെ തലവന്‍ സത്‌നാം സിംഗ് പറയുന്നു.

അതിര്‍ത്തിയില്‍ നിന്നും 10 കിലോ മീറ്റര്‍ അകലെയുള്ള തരാന്‍ ജില്ലയില്‍ 80 ഗ്രാമങ്ങളാണ് ഉള്ളത്. ഇവിടെയുള്ള ജനങ്ങളെല്ലാം ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വീടുകളിലേക്ക് മാറിയിട്ടുണ്ട്. ജില്ലാ ഭരണകൂടം 10 ക്യാമ്പുകള്‍ ആരംഭിച്ചതായും എംഎല്‍എ വിര്‍സാ സിംഗ് വല്‍ടോഹ പറഞ്ഞു.

ജനങ്ങളോട് നിര്‍ബന്ധമായും ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാകാനും ആവശ്യമെങ്കില്‍ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകാമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വരുണ്‍ റൂജം പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളോ ഒഴിഞ്ഞു പോകാനുള്ള വാഹനങ്ങളോ തന്നിട്ടില്ലെന്നും ദരിദ്രരായ ഞങ്ങള്‍ എങ്ങോട്ടാണ് പോകുകയെന്നും ധുകെ ഗ്രാമവാസി ചനാന്‍ സിംഗ് ചോദിച്ചു.

അതേസമയം തിരികെ വരുമ്പോഴേക്കും തങ്ങളുടെ വീടുകളില്‍ നിന്ന് മോഷ്ടാക്കള്‍ എല്ലാം കൊണ്ടു പോകുമെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. കാര്‍ഗില്‍ യുദ്ധ സമയത്ത് പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു, തിരികെ വന്നപ്പോള്‍ വീടിനകത്ത് ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഗ്രാമവാസി ഹര്‍ദീപ് സിംഗ് പറഞ്ഞു.

അതിര്‍ത്തിയില്‍ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി. അവധിയില്‍ പോയ മുഴുവന്‍ ജവാന്മാമാരോടും എത്രയും പെട്ടെന്ന് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ബിഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് വന്‍ തയ്യാറെടുപ്പുകളാണ് ഇന്ത്യപാക് അതിര്‍ത്തിയില്‍ നടക്കുന്നത്. പത്താന്‍കോട്ടിലെ ആശുപത്രികളില്‍ എമര്‍ജന്‍സി വാര്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്.

അതേസമയം അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാകിസ്താന്‍ വെടിവെപ്പ് നടത്തി. കശ്മീരിലെ അഖ്‌നൂറില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സേന വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top