Flash News

തമിഴ്നാടിന് 6000 ഘനയടി വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടക്ക് സുപ്രീംകോടതി അന്ത്യശാസനം നല്‍കി

September 30, 2016

506147-cauvery-dam-ptiന്യൂഡല്‍ഹി: തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കാത്ത കര്‍ണാടകത്തിന്‍റെ നിലപാടിനെതിരെ സുപ്രീംകോടതി. നീതിപീഠത്തോടുള്ള ധിക്കാരം അവസാനിപ്പിച്ച് തമിഴ്നാടിന് ജലം വിട്ടുനല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

ആറ് ദിവസങ്ങളിലായി 6000 ക്യുബിക് ജലം തമിഴ്നാടിന് വിട്ടുനല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഒക്റ്റോബര്‍ ഒന്ന് മുതല്‍ തമിഴ്നാടിന് ജലം നല്‍കി തുടങ്ങണം. കേന്ദ്ര ജലവിഭവ മന്ത്രാലയം വിളിച്ചു ചേര്‍ത്ത ഇരു സംസ്ഥാനങ്ങളുടേയും യോഗത്തില്‍ പ്രശ്നപരിഹാരം ഉണ്ടാകാതിരുന്നതിന് പിന്നാലെയാണ് കര്‍ണാടകത്തിന് തിരിച്ചടിയായി സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നത്.

കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കര്‍ണാടകം അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സുപ്രീംകോടതി കര്‍ണാടകത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് സഹായകമാകുന്നതിന് വേണ്ടിയാണ് കാവേരി നദീജലം വിട്ടുനല്‍കുന്നതിന് സുപ്രീംകോടതി കര്‍ണാടകത്തിന് നിര്‍ദേശം നല്‍കിയിരുന്നത്. ഒക്റ്റോബര്‍ നാലിന് മുന്‍പ് വാട്ടര്‍ മാനമെജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്നും, ബോര്‍ഡിലെ അംഗങ്ങളെ നിര്‍ദേശിക്കാന്‍ കേരളം, തമിഴ്നാട്,കര്‍ണാടകം, പുതുച്ചേരി സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നാലു സംസ്ഥാനങ്ങളില്‍നിന്നും രണ്ടുവീതം പ്രതിനിധികള്‍ ബോര്‍ഡില്‍ ഉണ്ടാകണമെന്നും ആരൊക്കെയാണ് പ്രതിനിധികളെന്ന് ഇന്നുതന്നെ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാവേരി ബോര്‍ഡ് കര്‍ണാടകയിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തി ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പരമോന്നത കോടതിയുടെ ഉത്തരവുകള്‍ മാനിക്കാതെ കര്‍ണാടക നീതിന്യായവ്യവസ്ഥയുടെ മഹിമക്ക് പ്രഹരമേല്‍പിക്കുന്ന സാഹചര്യം സംജാതമാക്കിയിരിക്കുയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.
കാവേരി നദീജലം കര്‍ണാടകയുടെ അഭിലാഷമാണെന്ന നിയമസഭാ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്ത് വായിച്ച് കര്‍ണാടകയുടെ അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ ബോധിപ്പിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. തമിഴ്നാടിനു വെള്ളം വിട്ടുനില്‍കണമെന്ന കോടതി ഉത്തരവ് അനുസരിക്കുന്നതുവരെ തനിക്ക് കര്‍ണാടകക്കുവേണ്ടി കേസ് വാദിക്കാന്‍ കഴിയില്ലെന്നും നരിമാന്‍ ബോധിപ്പിച്ചു. ബംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ കുടിവെള്ള ക്ഷാമമുള്ളതിനാല്‍ തമിഴ്നാടിന് കാര്‍ഷിക ആവശ്യത്തിന് വെള്ളം കൊടുക്കാന്‍ കഴിയില്ലെന്ന വാദത്തില്‍തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു കര്‍ണാടക. അടുത്തമാസം മാത്രമേ വെള്ളം വിട്ടുകൊടുക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ കഴിയൂവെന്നും കര്‍ണാടക അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top