Flash News

പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഹില്ലരി ക്ലിന്റണ് മുന്നേറ്റമെന്ന് ഫോക്സ് ന്യൂസ് നടത്തിയ പോള്‍ സര്‍‌വ്വേ

October 1, 2016

hillary-clinton-thumbs-upവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന് മുന്നേറ്റം. പ്രചാരണത്തിലെ പ്രധാന ഭാഗമായ സ്ഥാനാര്‍ഥി സംവാദത്തെ അടിസ്ഥാനമാക്കി ഫോക്‌സ് ന്യൂസ് പോള്‍ നടത്തിയ സര്‍വേയിലാണ് ഹിലരി ക്ലിന്റണ് മുന്‍തൂക്കം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ മൂന്നു ശതമാനം പോയിന്റുകള്‍ക്ക് ഹിലരി മുന്നിട്ടു നില്‍ക്കുന്നത്.

ട്രംപിന് 40 ശതമാനം വോട്ടുകളും ഹിലരിക്ക് 43 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച ഹിലരിക്ക് ഒരു ശതമാനം മുന്‍തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗാരി ജോണ്‍സണ് എട്ടും ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റീനിനു നാലും ശതമാനം വോട്ടുകള്‍ എന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന പ്രചരണ റാലിക്കു ശേഷം ഫ്ലോറിഡയില്‍ നിന്ന് ഹിലരിക്ക് വന്‍ മുന്നേറ്റമുണ്ടായതായി ഇലക്ടറല്‍ വോട്ടുകള്‍ വ്യക്തമാക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top