Flash News

ജിഷ വധം: പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു; വിചാരണ നവംബര്‍ രണ്ടുമുതല്‍

October 1, 2016

jisha-murder-caseകൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നവംബര്‍ രണ്ടിന് വിചാരണ ആരംഭിക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതി അമീറുല്‍ ഇസ്ലാമിനെ ദ്വിഭാഷിയുടെ സഹായത്തോടെയാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്.

ഏപ്രില്‍ 28ന് വൈകുന്നേരം 5.30നും ആറിനുമിടെ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റം. ഇതിനുപുറമെ അതിക്രമിച്ചുകടക്കല്‍, വീട്ടില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കുശേഷം തെളിവ് നശിപ്പിക്കല്‍ എന്നിവയും ദലിത് പീഡന നിരോധനിയമത്തിലെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എല്ലാ കുറ്റവും പ്രതി നിഷേധിച്ചതിനത്തെുടര്‍ന്നാണ് കോടതി വിചാരണ നടപടികളിലേക്ക് നീങ്ങിയത്. പ്രതിക്ക് മലയാളമോ ഇംഗ്ളീഷോ അറിയാത്തതിനാല്‍ അതിര്‍ത്തി രക്ഷാസേനയിലെ ഡെപ്യൂട്ടി കമാന്‍ഡന്‍റ് കെ. പ്രസാദിനെയാണ് ദ്വിഭാഷിയായി ചുമതലപ്പെടുത്തിയത്. കോടതി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇദ്ദേഹം നടപടിക്രമങ്ങള്‍ അമീറിന് ഹിന്ദിയില്‍ വിവരിച്ചുകൊടുത്തു.

കൊലപാതകം സംബന്ധിച്ച് പ്രഥമവിവരം നല്‍കിയ ആളടക്കം 195 പേര്‍ക്ക് വിചാരണയില്‍ ഹാജരാകാന്‍ സമന്‍സ് അയക്കും. ഇതില്‍ 50ലേറെ പേര്‍ അസം, ബംഗാള്‍ സ്വദേശികളാണ്. കുറ്റം ചുമത്തും മുമ്പുള്ള പ്രാരംഭവാദത്തില്‍ ദലിത് പീഡന നിരോധനിയമം റദ്ദാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ജിഷ ദലിതാണെന്ന് പ്രതിക്ക് അറിയില്ലായിരുന്നെന്നും ഈ കുറ്റം നിലനില്‍ക്കില്ളെന്നുമായിരുന്നു വാദം. എന്നാല്‍, ഏറെനാള്‍ ജിഷയുടെ വീടിനടുത്ത് താമസിച്ച പ്രതിക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നതായാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. വീട്ടില്‍ മറ്റാരുമില്ളെന്നറിഞ്ഞ് അതിക്രമിച്ചുകടന്ന പ്രതി ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിലുള്ള വൈരാഗ്യത്താല്‍ കൈയില്‍ കരുതിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍െറ കണ്ടത്തെല്‍.

കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പ്രതിയെ കാഞ്ചിപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top