പുറത്തുവന്നത് 65,250 കോടിയുടെ കള്ളപ്പണം

arun-jaitleyന്യൂഡല്‍ഹി: സെപ്റ്റംബര്‍ 30ന് അവസാനിച്ച നാല് മാസത്തെ പദ്ധതിയില്‍ 64,275 പേര്‍ കള്ളപ്പണം വെളിപ്പെടുത്തി. ഇത് 65,250 കോടി രൂപവരും. ആകെ വെളിപ്പെടുത്തിയ 65,250 കോടി രൂപയില്‍ 45 ശതമാനം നികുതിയും പിഴയുമായി സര്‍ക്കാരിന് ലഭിക്കും. സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തി 45 ശതമാനം നികുതിയും പിഴയും അടച്ച് ശിക്ഷാ നടപടികളില്‍നിന്ന് ഒഴിവാകുന്നതിനാണ് സര്‍ക്കാര്‍ ഒറ്റത്തവണ വെളിപ്പെടുത്തല്‍ പദ്ധതി കൊണ്ടുവന്നത്. 1997ലെ സ്വമേധയാ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 9760 കോടി രൂപയാണ് നികുതിയായി സര്‍ക്കാരിന് ലഭിച്ചത്.

വിവരങ്ങള്‍ വെളിപ്പെടുത്താത്ത നിക്ഷേപകരില്‍ നിന്നും 56378 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ എച്ച്.എസ്.ബി.സി കേന്ദ്രസര്‍ക്കാരിന് കൈമാറിയ കണക്ക് പ്രകാരം 8000 കോടി രൂപ ഇതുവരെ ലഭിച്ചതായും മന്ത്രി പറഞ്ഞു.

കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് 45 ശതമാനം നികുതി നല്‍കി നിയമ നടപടികളില്‍ നിന്നും ഒഴിവാകാമെന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തല്‍ പദ്ധതി. ഇങ്ങനെ വെളിപ്പെടുത്താന്‍ സപ്തംബര്‍ 30 വരെ സമയവും നല്‍കിയിരുന്നു. അവസാന തീയതി വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് വിവരങ്ങള്‍ ധനമന്ത്രി വെളിപ്പെടുത്തിയത്.

സെപ്തംബര്‍ 2017 നുള്ളില്‍ മൂന്ന് ഗഡുക്കളായിട്ടായിരിക്കും ലഭിച്ച തുക അടയ്ക്കുക. 25 ശതമാനം നവംബര്‍ 25നുള്ളിലും, ബാക്കി 25 ശതമാനം മാര്‍ച്ച് മാര്‍ച്ച് 31 നുള്ളിലും അടച്ച് തീര്‍ക്കും. ബാക്കി തുക 2017 സെപ്തംബര്‍ 30 നുള്ളിലും ആദായ നികുതി വകുപ്പിലേക്ക് അടക്കും. കള്ളപ്പണം വെളിപ്പെടുത്താന്‍ നല്‍കിയ അവസാന ദിവസത്തിനകം വിവരം വെളിപ്പെടുത്തിയില്ലെങ്കില്‍ ജയില്‍ ശിക്ഷയടക്കം അനുഭവിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

പദ്ധതി ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താനായി വെളിപ്പെടുത്തുന്ന വിവരങ്ങള്‍ മറ്റാരുമായും പങ്കുവെക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ മുപ്പത് വരെയായിരുന്നു നിക്ഷേപകര്‍ക്കായി സ്വത്ത് വെളിപ്പെടുത്താനുള്ള സമയം സര്‍ക്കാര്‍ അനുവദിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment