Flash News

പാക് കലാകാരന്മാരെ പിന്തുണക്കുന്ന സല്‍മാന്‍ ഖാന്‍െറ സിനിമകളും നിരോധിക്കുമെന്ന് രാജ് താക്കറെ

October 1, 2016

389639-raj-thackeray-salman-khanമുംബൈ: പാക് നടന്മാരെ പിന്തുണച്ചാല്‍ സല്‍മാന്‍ ഖാന്‍െറ സിനിമകളും നിരോധിക്കുമെന്ന് എം.എന്‍.എസ് തലവന്‍ രാജ് താക്കറെ. നമ്മുടെ രാജ്യത്ത് കഴിവുള്ള നടന്മാരുള്ളപ്പോള്‍ എന്തിനാണ് പാക് നടന്മാരെ സ്വീകരിക്കുന്നതെന്നത് മനസ്സിലാകുന്നില്ല. സൈനികര്‍ തോക്കു താഴെയിട്ടാല്‍ സല്‍മാന്‍ അതിര്‍ത്തി കാക്കുമൊ എന്നും രാജ് ചോദിച്ചു. പാക് കലാകാരന്മാര്‍ക്കായി സംസാരിക്കുന്ന നടന്മാരും മറ്റും ആദ്യം രാജ്യത്തെ മനസ്സിലാക്കണം.

പാക് കലാകാരന്മാരെയാണ് സല്‍മാന്‍ ഖാന്‍ സ്നേഹിക്കുന്നതെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്ന് കഴിഞ്ഞ ദിവസം ശിവസേന പ്രതികരിച്ചിരുന്നു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ബോളീവുഡിലെ പാക് കലാകാരന്മാര്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് രാജ് താക്കറെയുടെ എം.എന്‍.എസ് രംഗത്തുവരുകയും നിര്‍മാതാക്കളുടെ സംഘടന പാക് കലാകാരന്മാരെ നിരോധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സല്‍മാന്‍ ഖാന്‍ പാക് കലാകാരന്മാര്‍ക്ക് അനുകൂലമായി പ്രതികരിച്ചത്. അവര്‍ ഭീകരരല്ളെന്നും കലാകാരന്മാരാണെന്നും അവര്‍ക്ക് ഇന്തയില്‍ ജോലിചെയ്യാനുള്ള അനുമതിയും വിസയും സര്‍ക്കാറാണ് നല്‍കിയതെന്നുമായിരുന്നു സല്‍മാന്‍െറ പ്രതികരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top