റവ.ഫാ. കെ.വി. കോശി (86) അന്തരിച്ചു

obit_frkoshyഷിക്കാഗോ: റവ.ഫാ. കെ.വി. കോശി (86) ഒക്‌ടോബര്‍ ഒന്നിന് ഷിക്കാഗോയില്‍ അന്തരിച്ചു. ഓറേത്ത് കുട്ടംകേരിലായ (തലവടി) പരേതനായ എസ്.പി വര്‍ഗീസിന്റേയും (കുഞ്ഞുകുട്ടി സാര്‍), ഏലിയാമ്മ വര്‍ഗീസിന്റേയും മൂത്ത പുത്രനാണ്. ഭാര്യ: ഡോ. ഗ്രേസ് കോശി റിട്ടയേര്‍ഡ് പബ്ലിക് സ്കൂള്‍ അധ്യാപികയും, തീക്ഷണതയുള്ള സുവിശേഷകയും, പരേതനായ ഓള്‍ ഇന്ത്യാ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സ്ഥാപകനായിരുന്ന ഡോ. പി.എന്‍. കുര്യന്റെ (പൈനുംമൂട്ടില്‍, മാവേലിക്കര)സഹോദരിയുമാണ്.

മക്കള്‍: ലീലാ, റോയി, റൂബി. മരുമകള്‍: പ്രിയ. കൊച്ചുമക്കള്‍: ശാന്തി, ക്രിസ്റ്റല്‍, സൂസന്‍, ജെറി, റീന, ആനി.

ഒക്‌ടോബര്‍ നാലിനു രാവിലെ 8 മണിക്ക് പൊതുദര്‍ശനവും, 9 മണിക്ക് ലെംബാര്‍ഡിലെ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ വച്ച് സംസ്കാര ശുശ്രൂഷ റൈറ്റ് റവ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തിലും, വിവിധ ഇടവക വികാരിമാരുടേയും, ഇതര സഭാ ശുശ്രൂഷകന്മാരുടേയും സാന്നിധ്യത്തില്‍ നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് ക്ലാരിറ്റനിലുള്ള ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment