ജയലളിതക്ക് അണുബാധ; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി

jayalalithaa-kkub-621x414livemintചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് അണുബാധയെന്ന് സംശയം. അതേസമയം, ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. അണുബാധ നിയന്ത്രിക്കാന്‍ ആന്‍റിബയോട്ടിക്കുകളും മറ്റു ചികിത്സകളും തുടരുകയാണ്. എന്നാല്‍, അണുബാധയത്തെുടര്‍ന്നുള്ള രോഗം വെളിപ്പെടുത്തിയിട്ടില്ല. അടിയന്തര ചികിത്സ നല്‍കുന്നതില്‍ വിദഗ്ധനായ ലണ്ടനില്‍നിന്നത്തെിയ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെയുടെ ചികിത്സകള്‍ പുരോഗമിക്കുകയാണ്.

എങ്കിലും ആരോഗ്യനിലയെക്കുറിച്ച് ഒൗദ്യോഗിക വിവരങ്ങള്‍ പുറത്തുവിടുന്നില്ല. സര്‍ക്കാര്‍ 11 ദിവസമായിട്ടും വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആശുപത്രി അധികൃതരും മെഡിക്കല്‍ ബുള്ളറ്റിന്‍ കൃത്യമായി പുറത്തിറക്കാറില്ല. മരുന്നിനോട് പ്രതികരിക്കുന്നെന്ന് കഴിഞ്ഞമാസം 29നു പുറത്തുവന്ന അവസാന ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. അടിയന്തര ചികിത്സ നല്‍കുന്നതിന് ലണ്ടനിലെ ബ്രിഡ്ജ് ഹോസ്പിറ്റലില്‍നിന്നത്തെിയ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെയുടെ ചികിത്സ പുരോഗമിക്കുകയാണ്. മന്ത്രിമാരും മറ്റു പാര്‍ട്ടി ഭാരവാഹികളും ആശുപത്രിയിലുണ്ട്.
ആശുപത്രി പരിസരത്ത് തങ്ങുന്ന പാര്‍ട്ടി വക്താക്കള്‍ മാത്രമാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്. മുഖ്യമന്ത്രി ഭരണപരമായ ചുമതലകള്‍ ആശുപത്രിയില്‍ നിര്‍വഹിച്ചുവരുന്നതായി പാര്‍ട്ടി വക്താവ് സി.ആര്‍. സരസ്വതി വ്യക്തമാക്കി. വിശ്രമമില്ലാതെ ജോലി ചെയ്തതുമൂലമാണ് രോഗിയായത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.

മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അടിയന്തര വിഷയങ്ങള്‍ ചര്‍ച്ചചെയ്തുവരുന്നു. മുഖ്യമന്ത്രിയുമായി വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ബന്ധപ്പെട്ടവര്‍ ആശുപത്രിയില്‍ എത്തുന്നത്. കാവേരി വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വീകരിച്ചത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിനിര്‍ണയത്തിന് അമ്മയാണ് അന്തിമ അനുമതി നല്‍കിയത് -അവര്‍ പറഞ്ഞു. ജയലളിതയുടെ ആശുപത്രി ചിത്രം പുറത്തുവിടണമെന്ന ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ പ്രസ്താവനക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തത്തെി.
ചികിത്സയില്‍ കഴിയുന്നവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന് അണ്ണാ ഡി.എം.കെ, കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. കരുണാനിധിയുടെ ആവശ്യം മാന്യതയില്ലാത്തതും കുറ്റകരവുമാണെന്നും സുപ്രീംകോടതി റിട്ട. ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവും പ്രതികരിച്ചു.

സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തമിഴ്നാട് പൊലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ളവരും കേസുകളില്‍പെട്ടിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment