തോന്നിയത് വിളിച്ചുപറഞ്ഞ് പൊതുശല്യമാകരുതെന്ന് വി.എസിന് വെള്ളാപ്പള്ളിയുടെ മുന്നറിയിപ്പ്

vs-achuthanandan-and-vellappally14തിരുവനന്തപുരം: കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെ ആരെങ്കിലും എഴുതിത്തരുന്നത് നോക്കി മൈക്കിനുമുന്നില്‍ വിളിച്ചുപറയുന്ന രീതി വി.എസ് അവസാനിപ്പിക്കണമെന്ന് വി.എസ്. അചുതാനന്ദന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ ഉപദേശം. നാട്ടുകാരെക്കൊണ്ട് പൊതുശല്യമാണെന്ന് പറയിപ്പിക്കരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

പിണറായിസര്‍ക്കാറിന്‍െറ ശോഭ കെടുത്താനും പ്രതിപക്ഷത്തിന് ബലം നല്‍കാനുമാണ് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാനും മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകനുമായ വി.എസ് യു.ഡി.എഫ് സമരത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചത് ഒട്ടും ശരിയായില്ല. പാര്‍ട്ടിവേദിയില്‍ പറയേണ്ടത് പുറത്ത് പറഞ്ഞുനടക്കുന്നത് ശരിയല്ല. നിരാഹാരം നടത്തുന്ന എം.എല്‍.എമാരെ സന്ദര്‍ശിക്കുകയും കൈകൊടുക്കുകയും ചെയ്തതോടെ പ്രതിപക്ഷ സമരത്തിന് ശക്തി കൂടി. കൂടെ നിന്നിട്ട് കാലിട്ടുചവിട്ടുന്ന പ്രവര്‍ത്തനമാണിത്. പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലക്ക് ഒട്ടും കരുത്തില്ലാത്ത സമയത്തായിരുന്നു വി.എസിന്‍െറ സന്ദര്‍ശനം. സൂത്രത്തില്‍ പ്രതിപക്ഷത്തിന്‍െറ മോടികൂട്ടാനാണ് വി.എസ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അച്യുതാനന്ദനെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണ്. ദിവസവും കല്ലുവെച്ച നുണയാണ് അദ്ദേഹം പറയുന്നത്. വസ്തുത മനസ്സിലാതെ, പഠിക്കാതെയാണ് സംസാരിക്കുന്നത്. മൈക്രോ ഫിനാന്‍സിലൂടെ 15 കോടി തട്ടിയെടുത്തെന്നാണ് വി.എസ് പറയുന്നത്. മൈക്രോ ഫിനാന്‍സില്‍നിന്ന് താന്‍ അഞ്ചുപൈസപോലും കൈകൊണ്ട് തൊട്ടിട്ടില്ല.

അങ്ങനെയുണ്ടെന്ന് അദ്ദേഹം തെളിയിച്ചാല്‍ ഈ പണി നിര്‍ത്താന്‍ തയാറാണ്. പിന്നാക്ക സമുദായ കോര്‍പറേഷനില്‍നിന്ന് കഴിഞ്ഞ 10വര്‍ഷത്തിനിടയില്‍ നല്‍കിയ 15 കോടിയില്‍ ഒരുകോടി മാത്രമേ തിരിച്ചടയ്ക്കാനുള്ളൂ. സത്യം കോടതിയില്‍ തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment