Flash News

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം സുവിശേഷ ഉണര്‍വ് യോഗങ്ങള്‍ നടത്തുന്നു

October 4, 2016

photoഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം സൗത്ത്-വെസ്റ്റ് സെന്റര്‍ Bയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗങ്ങള്‍ ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ നടത്തപ്പെടുന്നു. സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും വാഗ്മിയുമായ റവ. സി.ജെ. തോമസ് ഈ മീറ്റിംഗുകളില്‍ ദൈവ വചന പ്രഘോഷണം നടത്തും.

ഒക്ടോബര്‍ 6നും 8നും ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചും, ഒക്ടോബര്‍ 7ന് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചുമാണ് സുവിശേഷ യോഗങ്ങള്‍ നടക്കുക. വൈകീട്ട് 7 മണിക്ക് യോഗങ്ങള്‍ ആരംഭിക്കും. സെന്ററിലെ വിവിധ ഇടവകകളില്‍ നിന്നുമായി ദൈവവചനം ശ്രവിക്കുവാന്‍ വിശ്വാസ സമൂഹം എത്തിച്ചേരും.

മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ പട്ടക്കാരനായ റവ. സി.ജെ. തോമസ് ആത്മീയ ദര്‍ശനങ്ങള്‍ പങ്കുവെയ്ക്കുന്ന ദൈവ വചന പ്രഘോഷണ യോഗങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സുവിശേഷക സംഘം സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ജോണ്‍സണ്‍ ഉണ്ണിത്താന്‍ 281-561-9147, റവ. മാത്യൂസ് ഫിലിപ്പ് 832-898-8699, റവ. ഫിലിപ്പ് ഫിലിപ്പ് 713-408-7394.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top