എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ഹെല്‍ത്ത് ഫെയര്‍ ഒക്‌ടോബര്‍ 9-ന്

heltfarenews_picഷിക്കാഗോ: സീറോ മലബാര്‍ പാരീഷ് ഹാളില്‍ വച്ചു എസ്.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ ഒമ്പതിന് രാവിലെ 9.30-നു ഹെല്‍ത്ത് ഫെയര്‍ നടത്തപ്പെടുന്നതാണ്. മാരിയോന്‍സ് ഫാര്‍മസി സ്‌പോണ്‍സര്‍ ചെയ്യുന്ന ഫ്‌ളൂ ഷോട്ട് പ്രോഗ്രാം, ഫാര്‍മസിസ്റ്റ് സുമി ജോണി വടക്കുംചേരിയുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുന്നത്. അതോടൊപ്പം തന്നെ ഡോ. മനോജ് നേര്യംപറമ്പിലിന്റെ നേതൃത്വത്തില്‍ ഡയബെറ്റികിനെക്കുറിച്ചുള്ള ക്ലാസും ഉണ്ടായിരിക്കും. ഫ്‌ളൂ ഷോട്ട് സ്വീകരിക്കണമെന്നുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് 20 ഡോളറിനു ഫ്‌ളൂഷോട്ട് ലഭ്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്.എം.സി.സി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), മേഴ്‌സി കുര്യാക്കോസ് (773 865 2456), ആന്റോ കവലയ്ക്കല്‍ (630 666 7310), സജി വര്‍ഗീസ് (847 276 3456).

Print Friendly, PDF & Email

Related News

Leave a Comment