- Malayalam Daily News - https://www.malayalamdailynews.com -

പ്രവാസി ചാനലില്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ്) ഓണാഘോഷം ഒക്ടോബര്‍ 9 നു വൈകിട്ട് 3 മണിക്ക്

miptvlogo-new1ന്യൂജേഴ്സി:  പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നു ഒരുക്കി  പ്രവാസി ചാനല്‍ ഒക്ടോബര്‍  9 , ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്  കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്)യുടെ   ഓണാഘോഷ പരിപാടികളുടെ സമ്പൂര്‍ണ പ്രേക്ഷേപണം ക്രമീകരിച്ചിരിക്കുന്നതായി ചാനല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂജേഴ്ണ്ടസിയിലെ  ഈസ്‌ററ് ബ്രോന്‍സ്‌വിക് പെര്‍ഫോമന്‍സ് ആര്‍ട്‌സ് സെന്‍ട്രലില്‍ വമ്പിച്ച ജനാവലിയുടെ നിറ സാന്നിധ്യത്തില്‍ കൊണ്ടാടിയ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്)യുടെ  ഓണാഘോഷപരിപാടികള്‍  ഹൈ ഡെഫിനിഷനില്‍ ((HD) കാണാനുള്ള അസുലഭ അവസരമാണിത്.
ആയിരങ്ങള്‍  പങ്കെടുത്ത ഓണാഘോഷ ചടങ്ങുകളില്‍  പ്രശസ്ത ഗായകരുടെ ശ്രുതിമധുരമായ ഗാനങ്ങളുടെയും, വര്‍ണശബളമായ നൃത്ത വിസ്മയങ്ങളുടെയും അകമ്പടിയോടെ, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ആഘോഷങ്ങള്‍ ശ്രദ്ധേയമായി
വിഭവസമൃദ്ധമായ ഓണ സദ്യയും, വൈവിധ്യമായ കലാവിരുന്നുകളും  ചടങ്ങുകള്‍ക്ക് മറ്റു കൂട്ടി
എം. ജി. ശ്രീകുമാര്‍, രമേശ് പിഷാരടി, രെമ്യ നമ്പീശന്‍ എന്നിവര്‍ നയിച്ച   “To lalettan by Sreekuttan” (by skyline builders powered by sky pass) ഷോ ആയിരുന്നു  ഈ വര്‍ഷത്തെ കാന്ജ്  ഓണാഘോഷത്തിന്റെ   പ്രധാന ആകര്‍ഷണം.
ഓണാഘോഷ ചടങ്ങുകളുടെ മൊത്തം  സംപ്രേക്ഷണം  ഒക്ടോബര്‍ 9   ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്  പ്രവാസി ചാനലില്‍
പ്രവാസി ചാനല്‍ എം ഡി സുനില്‍ ട്രൈസ്റ്റാര്‍, പ്രൊഡ്യൂസര്‍ മഹേഷ് കുമാര്‍, ജില്ലി  വര്‍ഗീസ് സാമുവല്‍, അനില്‍ പുത്തന്‍ചിറ എന്നിവര്‍ പ്രവാസി ചാനലിന് വേണ്ടി  കാന്‍ജ്  ഓണാഘോഷചടങ്ങുകളുടെ കവറേജിന് നേതൃത്വം നല്‍കി.

Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]