Flash News

പാകിസ്ഥാനെ ഭീകരതയെ സഹായിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വൈറ്റ് ഹൗസ് പെറ്റീഷന്‍ ഏറ്റവും ജനപിന്തുണയാര്‍ജിച്ച ഹരജി

October 5, 2016

white-houseവാഷിംഗ്ടണ്‍: പാക്കിസ്ഥാനെ ഭീകരതയെ സഹായിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വൈറ്റ് ഹൗസ് പെറ്റീഷന്‍ റെക്കോഡിലേക്ക്. ഏറ്റവും ജനപിന്തുണയാര്‍ജിച്ച ഹരജിയായി മാറി ഇത്.

‘പാക്കിസ്ഥാനെ ഭീകരതയെ സഹായിക്കുന്ന രാഷ്ട്രമായി ഭരണകൂടം പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍, ജനങ്ങള്‍ ആവശ്യപ്പെടുന്നു’ എന്നാണ് ഹരജിയിടെ പ്രധാന ആവശ്യം. എച്ച്. ആര്‍ 6069 എന്ന നമ്പറില്‍ അറിയപ്പെടുന്ന ബില്ലിന്‍െറ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെതിരെ ഒപ്പശേഖരണം. തിങ്കളാഴ്ച വരെ 613830 ഒപ്പുകളാണ് ലഭിച്ചതെങ്കില്‍ പിന്നീട് ഇത് 6,65.769 ആയി കുതിച്ചുയര്‍ന്നു. ഇതിനു മുമ്പുണ്ടായ വൈറ്റ് ഹൗസ് പെറ്റീഷനുകളിലൊന്നും 3,50,000ല്‍ കൂടുതല്‍ ഒപ്പുകള്‍ കിട്ടിയിരുന്നില്ല.

വൈറ്റ് ഹൗസ് പെറ്റീഷനില്‍ യു.എസ് സര്‍ക്കാര്‍ പ്രതികരിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു ലക്ഷം ഒപ്പുവേണം. ആര്‍.ജി എന്ന് ഇനിഷ്യലില്‍ സ്വയം പരിചയപ്പെടുത്തിയ ആളാണ് സെപ്റ്റംബര്‍ 21ന് പ്രചാരണത്തിനായി പെറ്റീഷന് തുടക്കമിട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top