Flash News

ബി.സി.സി.ഐക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സുപ്രീംകോടതി

October 6, 2016

sc_bcciന്യൂഡല്‍ഹി: ബി.സി.സി.ഐക്കെതിരെ ആഞ്ഞടിച്ച് വീണ്ടും സുപ്രീംകോടതി. ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ പരിഷ്ക്കാര നിര്‍ദേശങ്ങള്‍ നിരുപാധികം നടപ്പാക്കുമെന്ന് രേഖാമൂലം എഴുതി നല്‍കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത പ്രസിഡന്‍റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍കെയെയും ബി.സി.സി.ഐയുടെ തലപ്പത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ലോധ കമ്മിറ്റി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീംകോടതി അവസാന മുന്നറിയിപ്പ് നല്‍കിയത്.

ലോധ കമ്മിറ്റി മാനദണ്ഡം ഉണ്ടാക്കിയതിനുശേഷം മാത്രമേ സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കാനുള്ള 400 കോടി രൂപ ബി.സി.സി.ഐ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. എന്നാല്‍ കുടിശ്ശിക വിതരണം ചെയ്യുന്നതില്‍ നിയമതടസ്സങ്ങളൊന്നുമില്ലെന്നും കോടതി പറഞ്ഞു.

ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ പ്രവര്‍ത്തനം കുറ്റമറ്റതാക്കി സുതാര്യത കൊണ്ടുവരുന്നതിന് ജസ്റ്റിസ് ലോധ കമ്മിറ്റി നിര്‍ദേശിച്ച ശിപാര്‍ശകള്‍ സ്വയം നടപ്പാക്കുമെന്നും ഈ ശിപാര്‍ശകള്‍ നടപ്പാക്കാത്ത സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം അനുവദിക്കില്ലെന്നും രേഖാമൂലം എഴുതി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതിന് ഒക്ടോബര്‍ 17 വരെ സമയം വേണമെന്ന് ബി.സി.സി.ഐ അറിയിച്ചപ്പോള്‍ ഇത് ധിക്കാരമാണ് എന്ന് കോടതി തിരിച്ചടിച്ചു.

ജയിലില്‍ കാലങ്ങളായി കഴിയുന്ന മനുഷ്യരുണ്ടെന്നും അവരുടെ കേസുകളാണ് തങ്ങള്‍ക്ക് പ്രധാനമെന്നും കോടതി ഓര്‍മിപ്പിച്ചു. എന്തെങ്കിലും പ്രത്യേക പ്രതിഭയുള്ളവരാണോ ബി.സി.സി.ഐ.യിലുള്ളതെന്നും പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അധ്യക്ഷപദവി ഏറുന്നതിന് മുന്‍പ് ഒരു രഞ്ജി മത്സരമെങ്കിലും കളിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അനുരാഗ് താക്കൂര്‍ ഒരു ക്രിക്കറ്ററാണെന്ന ബി.സി.സി.ഐ.യ്ക്കുവേണ്ടി ഹാജരായ കപില്‍ സിബലിന്റെ വാദത്തെ, തങ്ങളെല്ലാം ക്രിക്കറ്റ് താരങ്ങള്‍ തന്നെയാണെന്നും ബാര്‍ അസോസിയേഷനെതിരായ മല്‍സരത്തില്‍ താനായിരുന്നു ജഡ്ജിമാരുടെ ക്യാപ്റ്റനാണെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് പരിഹസിച്ചു.

ബി.സി.സി.ഐ പറയുന്നത് കേള്‍ക്കാത്തവര്‍ക്ക് എന്തിനാണ് പിന്നെ പണം കൊടുക്കുന്നത്? പണം തരണമെങ്കില്‍ പരിഷ്ക്കരണവും വേണമെന്ന് കീഴീലുള്ള കായിക സംഘടനകളോട് നിങ്ങള്‍ പറയണം. പരിഷ്ക്കരണത്തിന് തയറാകാത്ത മുഴുവന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും പണം നല്‍കുന്നത് നിര്‍ത്തണം. ഇതുവരെ നല്‍കിയ പണം അവരോട് തിരിച്ചടക്കാന്‍ പറയൂ; സുപ്രീംകോടതി പറഞ്ഞു.

നിലവിലുള്ള ഭരണസമിതി നിലനില്‍ക്കുന്നിടത്തോളം കാലം ഇന്ത്യന്‍ ക്രിക്കറ്റില്‍ പരിഷ്‌കരണം നടക്കില്ല എന്ന് ലോധ സമിതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top