Flash News

സര്‍ജിക്കല്‍ അറ്റാക്ക്: സംശയം ബലപ്പെടുന്നുവെന്ന് സി.പി.എം മുഖപത്രം

October 6, 2016

Militant attack on an army camp in Sambaന്യൂഡല്‍ഹി: സൈനിക നടപടി സംബന്ധിച്ച വിവരങ്ങള്‍ സ്വന്തം ജനങ്ങളെ ബോധിപ്പിക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയാണെന്ന് സി.പി.എം. സര്‍ക്കാര്‍ അങ്ങനെ ചെയ്യാതിരുന്നാല്‍, സര്‍ക്കാറും ഭരണപക്ഷവും ഭീകരവിരുദ്ധ നടപടിയുടെ പേരില്‍ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്ന സംശയം ബലപ്പെടുകയാണ് ചെയ്യുകയെന്നും പാര്‍ട്ടി മുഖപത്രം പീപ്പ്ള്‍സ് ഡെമോക്രസി മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ജിക്കല്‍ അറ്റാക്ക് നടന്നുവെന്നുപറയുന്ന രാത്രി യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ് എന്നത് ഇപ്പോഴും അവ്യക്തമാണ്.

സൈന്യത്തിന്‍െറ മിന്നലാക്രമണം ആര്‍.എസ്.എസിന്‍െറയൂം ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടിയും പ്രധാനമന്ത്രിയുടെ പ്രതിഛായ പൊലിപ്പിക്കുന്നതിനും വേണ്ടിയാണ് ദുരുപയോഗം ചെയ്യപ്പെടുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രത്യേകിച്ച് ചാനലുകള്‍ ചിത്തഭ്രമം ബാധിച്ച പോലെയാണ് പെരുമാറുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന ഇന്ത്യയുടെ വാദം പൊളിക്കാന്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ പ്രദേശത്ത് കൊണ്ടുപോയി കാണിച്ചു. ആക്രമണം നടന്നുവെന്ന് പറയുന്ന സ്ഥലം സാധാരണ നിലയിലാണ് എന്നാണ് ബി.ബി.സിയും സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തത്. നേതാക്കള്‍ മാധ്യമങ്ങളില്‍ കാണുന്ന വാക്‌യുദ്ധം തുടരുമ്പോഴും മിന്നലാക്രമണത്തിന്‍െറ വീഡിയോ തെളിവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

സര്‍ജിക്കല്‍ സ്ട്രൈക്കിന്‍െറ തെളിവ് പുറത്തുവിടില്ല; ‘തെളിവ് ചോദിക്കുന്നവര്‍ രാജ്യത്തോട് കൂറില്ലാത്തവര്‍ – പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് പുറത്തുവിടില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍. ടി.വി ചര്‍ച്ചകളില്‍ പലരും സംശയങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നു. സൈനിക നടപടിയുടെ തെളിവ് പുറത്തുവിടേണ്ട ഒരു സാഹചര്യവുമില്ല. നമ്മുടെ സൈനികരുടെ ശേഷിയെ സംശയിക്കുന്നവരുടെ വിധേയത്വം ആരോടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ സേനയുടെ ശൗര്യം ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. ഇപ്പോള്‍ അത്തരം വാദങ്ങളുമായി വരുന്നത് പ്രയാസപ്പെടുത്തുന്ന അനുഭവമാണ്. രാജ്യത്തോട് പൂര്‍ണ വിധേയത്വം കാണിക്കാത്തവരുടെ കാര്യത്തില്‍ അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ടതുണ്ട്. യു.പി.എ കാലത്തെ പ്രതിരോധ മന്ത്രി നേരെച്ചൊവേ മാത്രം പ്രവര്‍ത്തിക്കുന്നയാളാണ് എന്നാണ് പറയുന്നത്. പ്രതിരോധ മന്ത്രി അങ്ങനെ ആകാന്‍ പാടില്ലെന്നാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ നേരെച്ചൊവേ പോകാന്‍ ആഗ്രഹിക്കുന്നയാളാണ്. എന്നാല്‍, രാജ്യസുരക്ഷയുടെ കാര്യം വരുമ്പോള്‍ അങ്ങനെയല്ലാതെയും പ്രവര്‍ത്തിക്കേണ്ടി വരും -മന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top