Flash News

ഹെയ്‌തിയില്‍ വന്‍ നാശം വിതച്ച മാത്യു കൊടുങ്കാറ്റ് ഫ്ലോറിഡയുടെ കിഴക്കന്‍ തീരത്തേക്ക് നീങ്ങുന്നു

October 7, 2016

maഹെയ്തിയിലും ക്യൂബയിലും ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലും വന്‍നാശം വിതച്ച് വീശിയടിക്കുന്ന മാത്യു കൊടുങ്കാറ്റില്‍ ഇതുവരെ ഹെയ്തിയില്‍ മരിച്ചവരുടെ എണ്ണം 283 ആയി. തെക്കന്‍ പട്ടണമായ റോഷെ ബാറ്റിയുവില്‍ മാത്രം 50 പേരാണ് മരിച്ചത്. മരണനിരക്ക് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഉപദ്വീപിലെ പ്രധാന നഗരമായ ജെര്‍മിയില്‍ 80 ശതമാനം കെട്ടിടങ്ങളും നിലംപരിശായി. സുഡ് പ്രവിശ്യയില്‍ 30,000 വീടുകള്‍ തകര്‍ന്നു.ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയാണ് കൂടുതലും ആളുകള്‍ മരിച്ചത്. ഹെയ്തിയില്‍ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റിനെത്തുടര്‍ന്നു കനത്തമഴ പെയ്തു. കൃഷിയിടങ്ങളും പട്ടണങ്ങളും റിസോര്‍ട്ടുകളും കാറ്റിന്റെ സംഹാരതാണ്ഡവത്തിനിരയായി. ക്യൂബയിലെ ഗ്വണ്ടനാമോ പ്രവിശ്യയിലെ ബാരക്കോവ ടൂറിസ്റ്റ് സങ്കേതത്തിനു കനത്ത നാശം നേരിട്ടു. ബഹമാസില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധങ്ങള്‍ താറുമാറാകുകയും ചെയ്തു.

ma1അതേസമയം, വന്‍നാശം വിതച്ച് വീശിയടിക്കുന്ന മാത്യു കൊടുങ്കാറ്റ് അടുത്തെത്തിയതിനെ തുടര്‍ന്ന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബഹാമാസിലേക്കും ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്തേക്കും നീങ്ങിയ മാത്യു കൊടുങ്കാറ്റ് ജോര്‍ജിയ, സൗത്ത് കരോളിന, നോര്‍ത്ത് കരോളിന എന്നിവിടങ്ങളിലും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളൈന എന്നിവിടങ്ങളിലെ തീരമേഖലകളില്‍നിന്ന് 20 ലക്ഷം പേരെ ഒഴിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി.ക്യൂബ പിന്നിട്ടതോടെ ശക്തികുറഞ്ഞ് മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യുഎസ് 9 ഹെലികോപ്റ്ററുകളും 100 പട്ടാളക്കാരെയും ഹെയ്തിയിലേക്ക് അയക്കും.

2005ന് ശേഷം ഇത്രയും ശക്തമായ കാറ്റ് ഫ്‌ളോറിഡയില്‍ ആഞ്ഞടിക്കുന്നത് ആദ്യമായാണ്. അന്ന് ഇവാന്‍ കൊടുങ്കാറ്റില്‍ 121 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top