ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കല്‍, മുത്തലാഖ് നിര്‍ത്തലാക്കല്‍ എന്നിവയെക്കുറിച്ച് നിയമ കമീഷന് പൊതുജനാഭിപ്രായം തേടി. ഏക സിവില്‍ കോഡ് ഐച്ഛികമാക്കേണ്ടതുണ്ടോ, മുത്ത്വലാഖ് രീതി നിരോധിക്കേണ്ടതുണ്ടോ എന്നീ ചോദ്യങ്ങളാണ് നിയമ കമീഷന് ഉന്നയിച്ചിരിക്കുന്നത്. പൊതുജനാഭിപ്രായം തേടി 16 ചോദ്യങ്ങളാണ് കമീഷന് ഉന്നയിച്ചിരിക്കുന്നത്. നിലവിലെ വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ചിട്ടപ്പെടുത്തുന്നത് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമോ എന്നതിനെക്കുറിച്ച് ചോദ്യാവലിയില്‍ അഭിപ്രായം തേടിയിട്ടുണ്ട്. വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, പിന്തുടര്ച്ച, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്നും ആരാഞ്ഞിട്ടുണ്ട്. മുത്തലാഖ് എടുത്തുകളയണോ, നിലനിര്‍ത്തണോ, അനുയോജ്യമായ ഭേദഗതികള്‍ നടത്തി നിലനിര്‍ത്തണമോ എന്നും കമീഷന് ചോദിച്ചു.
ഏക സിവില്‍ കോഡിന്‍െറ പ്രായോഗികതയെക്കുറിച്ച് ആരോഗ്യകരമായ സംവാദത്തിന് ഇപ്പോഴത്തെ നടപടി തുടക്കമിടുമെന്ന് കമീഷന് ചെയര്മാന് റിട്ട. ജസ്റ്റിസ് ബി.എസ്. ചൗഹാന് പറഞ്ഞു. എല്ലാ സമുദായങ്ങളുടെയും കുടുംബ നിയമങ്ങള്‍, കീഴ്വഴക്കങ്ങളുടെ വൈവിധ്യം എന്നിവക്കും സംവാദം ഊന്നല്‍ നല്‍കണം. കുടുംബ നിയമ പരിഷ്ക്കാരങ്ങളുടെ സ്വഭാവത്തില്‍ ഏതെങ്കിലും സമൂഹത്തിനോ വര്‍ഗത്തിനോ സംഘത്തിനോ മേധാവിത്വം നല്‍കാത്ത വിധം വിഷയം കമീഷന് പരിഗണിക്കുമെന്നും ആമുഖക്കുറിപ്പില്‍ പറഞ്ഞു. ഈ വിഷയത്തില്‍ നിയമ കമീഷന് പൊതുജനാഭിപ്രായം തേടുന്നത് ആദ്യമായാണ്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ആം ആദ്മിയില്‍ കടുത്ത പ്രതിസന്ധി; ശാന്തിഭൂഷണ്‍ കെജ്രിവാളിനെതിരെ
വിവാഹാഭ്യര്‍ത്ഥന നിരസിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു, രണ്ടു പേര് അറസ്റ്റില്‍, ലൗ ജിഹാദാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം
മഴ തുടരുന്നു തമിഴ്നാട്ടില്‍ മരണം 74; പുതുച്ചേരിയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു
സഹ വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തുന്നത് തടഞ്ഞതിന് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു
ജയ മന്ത്രിസഭയില്‍ 28 മന്ത്രിമാര്‍, പനീര്‍സെല്‍വത്തിന് ധനകാര്യം
ആശ ഭോസ്ലേയെക്ക് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം
ഓം ഉരുവിടുന്നത് നിര്‍ബന്ധമല്ല; യോഗദിനാചരണ പരിപാടിയില്‍ സൂര്യനമസ്കാരം ഉള്‍പ്പെടുത്തിയിട്ടില്ല- കേന്ദ്ര ആയുഷ് മന്ത്രി
മത വിദ്വേഷം വളര്‍ത്താന്‍ ആരേയും അനുവദിക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി
മഴ പെയ്യാന്‍ പ്രത്യേക പൂജ നടത്തണമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍
ആം ആദ്മികള്‍ ഒത്തുതീര്‍പ്പു തുടങ്ങി, നീക്കം പിളര്‍പ്പ് ഒഴിവാക്കാന്‍
ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നിര്‍ദേശിക്കാനാവില്ല – സുപ്രീംകോടതി
മത മൗലികവാദവും തീവ്രവാദവും മദ്രസകളിൽ നിന്ന് വളരുന്നു: മധ്യപ്രദേശ് സാംസ്ക്കാരിക മന്ത്രി ഉഷാ താക്കൂര്‍
यूपी चुनाव: पहले चरण की 73 सीटों पर वोटिंग शुरू, इन दिग्गजों की किस्मत दांव पर
‘ദുശ്മന്‍ ശിക്കാര്‍, ഹം ശിക്കാരി’; ശത്രുവിനെ നേരിടാന്‍ സൈനികര്‍ക്ക് പുതിയ മുദ്രാവാക്യം
ശശികലക്കെതിരെ അണ്ണാ ഡി.എം.കെയില്‍ എം.ജി.ആര്, ജയ ഗ്രൂപ്പുകള്‍, ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചന
ആം ആദ്മിയിലും പൊട്ടിത്തെറി: കേജ്രിവാളിനെതിരെ എം.എല്‍.എ.
ജോ ബിഡന്റെ ജനസമ്മതി കുറഞ്ഞുവരുന്നു, ട്രംപിന് കുതിപ്പ്: പുതിയ സർവേ
റവ ഡീക്കന്‍ ജോര്‍ജ് ഡേവിഡിന് (ഷിന്‍ഡോ) കശ്ശീശാപട്ടം നല്കുന്നു
ഫോമ കമ്മ്യൂണിറ്റി ഹെല്പ് ലൈനില്‍ കേന്ദ്രമന്ത്രി വി മുരളീധരന് സംസാരിക്കുന്നു
കെ മുരളീധരനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കേസ് നൽകി
मुंबई में इस हफ्ते भारी बारिश की चेतावनी, कई राज्यों में अचानक बाढ़ आने का खतरा
ചിക്കാഗോ രൂപതയില്‍ വൈദീകരുടെ സ്ഥലംമാറ്റവും, നവ വൈദീകരുടെ നിയമനവും ജൂലൈ 12-ന്
ശിഷ്യാ, നീ ആകുന്നു ഗുരു
സുബിന് വര്‍ഗീസ് (46) നിര്യാതനായി
Leave a Reply