ഇന്ത്യ-പാക്കിസ്ഥാന്‍ രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നു

pakistan-firing_800x532-696x463ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. 2018 നകം തീരുമാനം പൂര്‍ണമായും നടപ്പിലാക്കും. അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആഭ്യന്തര മന്ത്രിമാരും നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിന് ശേഷം ജയ്സാല്‍മീര്‍ അതിര്‍ത്തി പോസ്റ്റുകള്‍ സന്ദര്‍ശിച്ച മന്ത്രി രാജ്നാഥ് ബി.എസ്.എഫ് ജവാന്മാരുമായി ആശയവിനിമയം നടത്തി. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തി സംരക്ഷണത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. യോഗത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഗ്ബീര്‍ സിങ് ബാദല്‍, ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജദേജ, ജമ്മു-കശ്മീര്‍ ചീഫ് സെക്രട്ടറി ബ്രിജ്രാജ് ശര്‍മ എന്നിവരും പങ്കെടുത്തു.

ഇസ്രയേല്‍ മോഡല്‍ മതില്‍ കെട്ടി അതിര്‍ത്തി അടയ്ക്കാന്‍ കഴിയുമോ എന്നതിന്റെ സാധ്യതകളാണ് ഇന്ത്യ ഇപ്പോള്‍ പരിശോധിക്കുന്നത്. എന്നാല്‍ പഞ്ചാബ്, ജമ്മു കശ്മീര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇതു നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നതോടെയാണ് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. വാഗ, ഉറി, പൂഞ്ച് തുടങ്ങി ഏതാനും ചെക്‌പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനും തീരുമാനിച്ചിരുന്നു. നുഴഞ്ഞുക്കയറ്റം തടയാന്‍ അതിര്‍ത്തിയില്‍ മുള്ളുവേലി കെട്ടുന്നത് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതു എത്രയും വേഗം പൂര്‍ത്തിയാക്കി നുഴഞ്ഞുകയറ്റം പൂര്‍ണമായും തടയാനാണ് ഇന്ത്യ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

കമ്പിവേലിക്ക് പുറമെ, ലേസര്‍ ഭിത്തികള്‍, റഡാറുകള്‍, സി.സി.ടി.വി കാമറകള്‍ എന്നിവയും സ്ഥാപിക്കും. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ജമ്മു-കശ്മീര്‍ എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് രൂപവത്കരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment