ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള ഹൈകോടതി സ്റ്റേ സുപ്രീംകോടതി നീട്ടി

haji-aliന്യൂഡല്‍ഹി: ഹാജി അലി ദര്‍ഗയിലെ പുണ്യസ്ഥലത്തേക്ക് സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള ബോംബെ ഹൈകോടതി വിധിയില്‍ സുപ്രീംകോടതി സ്റ്റേ നീട്ടി. ഹാജി അലി ദര്‍ഗ പുരോഗമന നിലപാട് സ്വീകരിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.

ആരാധനാലയത്തിന്‍െറ ഒരു ഭാഗത്തേക്ക് സ്ത്രീകളെയും പുരുഷന്മാരെയും പ്രവേശിപ്പിക്കാതിരിക്കുകയാണെങ്കില്‍ യാതൊരു പ്രശ്നവുമില്ലെന്നും ഒരു വിഭാഗത്തിന് മാത്രം പ്രവേശനാനുമതി നിഷേധിക്കുന്നിടത്താണ് പ്രശ്നമെന്നും കോടതി പറഞ്ഞു. സമാനമായ ഒരു കേസ് ശബരിമലയുടേത് നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരം പ്രശ്നങ്ങള്‍ മുസ്ലിം സമുദായത്തില്‍ മാത്രമല്ല, ഹിന്ദു വിഭാഗത്തിലും ഉണ്ടെന്നും കോടതി പറഞ്ഞു.

ഹാജി അലി ദര്‍ഗയിലെ പവിത്ര സ്ഥലത്തേക്കുള്ള സ്ത്രീ വിലക്ക് നീക്കിക്കൊണ്ട് ആഗസ്റ്റ് 26നാണ് ബേംബെ ഹൈകോടതി വിധി പുറപ്പെടുവിച്ചത്.

Print Friendly, PDF & Email

Related News

Leave a Comment