Flash News

തമിഴ്‌നാട്ടില്‍ പുതിയ മുഖ്യമന്ത്രിയെ നിയമിക്കണമെന്ന് സ്റ്റാലിന്‍

October 9, 2016

stalin-tamil-naduചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ ഉപമുഖ്യമന്ത്രിയെയോ പുതിയ മുഖ്യമന്ത്രിയെയോ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍. കാവേരി, മുല്ലപ്പെരിയാര്‍, പാലാര്‍ ജലതര്‍ക്കങ്ങള്‍ ശക്തമായിരിക്കെ പുതിയ ഭരണസംവിധാനം ഉടന്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി ദിവസങ്ങള്‍ ജയലളിതക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന്‍െറ ആവശ്യമില്ലെന്ന് ഡി.എം.കെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് പ്രതികരിച്ചു. ജയലളിത ആരോഗ്യവതിയായി തിരിച്ചെത്തുമെന്ന് അറിയുന്നതിനാല്‍ താല്‍ക്കാലിക ഭരണസംവിധാനത്തിന്‍െറ ആവശ്യം ഉദിക്കുന്നില്ലെന്ന് പ്രസിഡന്‍റ് തിരുനാവ്ക്കരശ് പറഞ്ഞു.

അതിനിടെ, കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, സി.പി.ഐ നേതാവ് ഡി. രാജ എം.പി, തമിഴ്മാനിലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.കെ വാസന്‍, മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും പട്ടാളിമക്കള്‍ കക്ഷിനേതാവുമായ ഡോ. അന്‍പുമണി രാംദാസ് എന്നിവര്‍ ജയയെ കാണാനെത്തി. ജയലളിത ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും വെങ്കയ്യ നായിഡുവും അന്‍പുമണി രാംദാസും പറഞ്ഞു.

പിണറായിയും ഗവര്‍ണറും തിങ്കളാഴ്ച ചെന്നൈയില്‍ ജയലളിതയെ കാണാനത്തെും

ചെന്നൈ: ജയലളിതയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും തിങ്കളാഴ്ച ചെന്നൈയില്‍ എത്തും. അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ച് മടങ്ങും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top