Flash News

സര്‍ക്കാറിലെ വിവാദങ്ങള്‍ ഇടതുപക്ഷത്തിനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് എ.ഐ.വൈ.എഫ്

October 9, 2016

aaaതിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായ വിവാദങ്ങള്‍ ഇടതുപക്ഷത്തിനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം.

സ്വാശ്രയസ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ആശങ്കജനകമാണ്. സാമ്പത്തിക ഉപദേഷ്ടാവിന്‍െറയും പൊതുമേഖലാസ്ഥാപനങ്ങളിലെ ഉന്നതസ്ഥാനങ്ങളിലെയും നിയമനം വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. 1957 മുതല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാറുകളും അതിന് നേതൃത്വം കൊടുത്തവരും വ്യക്തിജീവിതത്തിലും ഭരണകാര്യങ്ങളിലും സ്വീകരിച്ചിരുന്ന മൂല്യങ്ങളും ലാളിത്യവുമാവണം ഇടത് ഭരണാധികാരികളെ നയിക്കേണ്ടത്. സര്‍ക്കാറിനെ അനാവശ്യ വിവാദങ്ങളില്‍പെടുത്താതിരിക്കണം.

കേരളത്തില്‍ സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ പഴുതുകളില്ലാത്ത നിയമനിര്‍മാണം നടത്തണം. ഈ രംഗത്തെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ എന്‍ജിനീയറിങ് കോളജുകളിലെ അടിസ്ഥാനസൗകര്യവും സീറ്റും വര്‍ധിപ്പിച്ച് വിദ്യാഭ്യാസകച്ചവടക്കാരെ മാറ്റിനിര്‍ത്തണം. തലവരിപ്പണവും പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top