Flash News

പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ തമിഴ്നാട് സ്വദേശി മരിച്ചു; മരണം നാട്ടുകാരുടെ മര്‍ദ്ദനമേറ്റെന്ന് സംശയം

October 9, 2016

police-lock-up-death

കണ്ണൂര്‍: നാട്ടുകാര്‍ സംശയിച്ച് പിടികൂടി അതിക്രൂരമായി തല്ലിച്ചതച്ച് പൊലീസില്‍ ഏല്‍പ്പിച്ച തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് സേലം ആണ്ടിപ്പേട്ട സ്വദേശി കാളിമുത്തുവിനെയാണ് (45) തലശ്ശേരി പൊലീസ്സ്റ്റേഷന്‍ ലോക്കപ്പിനു പുറത്തെ വരാന്തയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. ഞായറാഴ്ച പുലര്‍ച്ചെ 4.45ഓടെ മരിച്ചത്.

ടെമ്പ്ള്‍ഗേറ്റില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചതാണ് കാളിമുത്തുവിനെ. കാളിമുത്തുവിനോടൊപ്പം പൊലീസ് പിടികൂടിയ രാജു പൊലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍തന്നെ കാളിമുത്തുവിന് മര്‍ദനമേറ്റിരുന്നതായും മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍, കാളിമുത്തുവിന് മര്‍ദനമേറ്റിരുന്നില്ളെന്നും പൊലീസ് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ് മരണമെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.

തലശ്ശേരിയിലും പരിസരത്തും ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റ് ജീവിക്കുന്ന കാളിമുത്തുവും രാജുവും ഒരു കേസിലും പ്രതിയായിട്ടില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമീഷന്‍ പൊലീസിനോട് നിര്‍ദേശിച്ചു.

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തലശ്ശേരി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശിയാണ് മരിച്ചത്.

പൊലീസ് ഇയാളെ ഭീകരമായി മര്‍ദിച്ചെന്ന് പരാതിയുണ്ട്. ഗുരുതര നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമാണ് ഉണ്ടായിരിക്കുന്നത്. അറസ്റ്റ് സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല. കൃത്യസമയത്ത് കോടതിയിലും ഹാജരാക്കിയില്ല. ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം പൊലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് താഴത്തേട്ടില്‍ നിയന്ത്രണമില്ളെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top