Flash News

ഇസ്ലാമിനെ ഭീകരവാദ പ്രസ്ഥാനമായി ചിത്രീകരിക്കാന്‍ ആഗോളതലത്തില്‍ ശ്രമം -സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

October 9, 2016

sreeramakrishnan-speakerമലപ്പുറം: ഇസ്ലാമിനെ ഭീകരവാദ പ്രസ്ഥാനമായി ചിത്രീകരിക്കാന്‍ ആഗോളവ്യാപകമായി ഗൂഢാലോചന നടക്കുന്നതായി നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇതിനെതിരെ ലോകവ്യാപകമായി ചെറുത്തുനില്‍പ്പുയരണം. ചെറിയൊരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സമൂഹത്തിലാകമാനം പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അറേബ്യന്‍ ജീവിതരീതി സ്വീകരിക്കാനാണ് ചില സംഘടനകള്‍ ശ്രമിക്കുന്നത്. പ്രാദേശികമായ ബന്ധങ്ങള്‍ വിഛേദിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇപ്രകാരം ഒറ്റപ്പെട്ട വിഭാഗങ്ങളായി മാറുന്നത് സൗഹൃദാന്തരീക്ഷം തകര്‍ക്കും. മമ്പുറം തങ്ങളെ പോലുള്ളവരെ പഠിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള ജീവിതരീതി സ്വീകരിക്കാന്‍ സാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.

അങ്ങാടിപ്പുറം ക്ഷേത്രത്തില്‍ പ്രവേശം നിഷേധിച്ച ദലിത്സ്ത്രീ മമ്പുറം തങ്ങളോട് പരാതിപ്പെട്ടപ്പോള്‍ അവരെ ഇസ്ലാമിലേക്ക് സ്വീകരിക്കുന്നതിന് പകരം അവര്‍ക്ക് ആരാധനക്കുള്ള സംവിധാനമുണ്ടാക്കി നല്‍കിയ മാതൃക പുതിയ തലമുറക്ക് പാഠമാകണം -അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top