Flash News

A Fallen Soldier’s Coursemates Make it Possible for His Mother to Pray At His Grave, 24 Years Later; 1992-ല്‍ വീരമൃത്യു വരിച്ച സൈനികന്‍െറ മൃതദേഹാവശിഷ്ടം നാട്ടിലേക്ക് കൊണ്ടുവരുന്നു

October 10, 2016

850514869_121751കോട്ടയം: നാഗാലാന്‍ഡ് ബോഡോ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികന്‍െറ മൃതദേഹാവശിഷ്ടം രണ്ടര പതിറ്റാണ്ടിനുശേഷം ജന്മനാട്ടിലെത്തിക്കുന്നു. വ്യാഴാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം മാതാവിന്‍െറ ആഗ്രഹപ്രകാരം ഇടവക ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും.

1992 ജൂണ്‍ 12നു ചക്കബാമയില്‍ നാഗാലന്‍ഡ് ബോഡോ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഗൂര്‍ഖ റൈഫ്ള്‍സ് സെക്കന്‍ഡ് ലെഫ്റ്റനന്‍റായിരുന്ന ഇ. തോമസ് ജോസഫ് കൊല്ലപ്പെട്ടത്. തോമസ് ജോസഫിന്‍െറ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷില്ലോങില്‍ മിലിട്ടറി എന്‍ജിനീയറിങ് ഡിവിഷനില്‍ സുബേദാര്‍ മേജറായിരുന്ന എ.ടി. ജോസഫ് ചക്കബാമയിലെത്തി മകന്‍െറ മൃതദേഹം അവിടെ മതാചാരപ്രകാരം സംസ്കരിക്കുകയായിരുന്നു.

എങ്കിലും മകനെ അവസാനമായി ഒരു നോക്ക് കാണാനാകാത്തത് മാതാവ് ത്രേസ്യാമ്മയെ വേദനിപ്പിച്ചു. പലതവണ മകന്‍െറ കബറിടം കാണാന്‍ ആഗ്രഹിച്ചെങ്കിലും അനാരോഗ്യം ത്രേസ്യാമ്മക്ക് തടസ്സമായി. ഇതിനിടയില്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ (ഐ.എം.എ) ഡെറാഡൂണിലെ 1978 പ്രഥമ ബാച്ച് പൂര്‍വവിദ്യാര്‍ഥികളുടെ ഒത്തുചേരലിനുവേണ്ടിയുള്ള അന്വേഷണമാണ് തോമസിന്‍െറ കുടുംബാംഗങ്ങളെ കണ്ടെത്തിയത്. ഈ വേളയിലാണു ത്രേസ്യാമ്മ ആഗ്രഹം ആര്‍മി ഉദ്യോഗസ്ഥരോടു പങ്കുവെച്ചത്.

850618175_17099-500x383

E T Joseph’s grave – in 1992 – Nagaland

ആര്‍മി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ചക്കബാമയിലെ കല്ലറ കണ്ടെത്തി. സംഭവം കേട്ടറിഞ്ഞ സഹപ്രവര്‍ത്തകരും ഇപ്പോള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥരുമായവര്‍ ഇവരുടെ സഹായത്തിനെത്തി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് തോമസ് ജോസഫിന്‍െറ മാതാപിതാക്കള്‍ക്കും രണ്ടു സഹോദരിമാര്‍ക്കും വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തു. എ.ടി. ജോസഫ്, ത്രേസ്യാമ്മ, മേരി ജോസഫ്, റോസമ്മ ജോസഫ് എന്നിവര്‍ക്ക് നെടുമ്പാശ്ശേരിയില്‍നിന്ന് ബംഗളൂരു-കൊല്‍ക്കത്ത-ബിമാപുര്‍ വഴി കൊഹിമ വരെ വിമാനത്തിലും തുടര്‍ന്നു കരസേനയുടെ സഹായത്തോടെ റോഡ് മാര്‍ഗം ചക്കബാമയിലെ കല്ലറയിലും എത്താന്‍ സൗകര്യം ലഭിച്ചു. വ്യാഴാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹാവശിഷ്ടം പാലാ കാഞ്ഞിരമറ്റം മാര്‍ശ്ളീബാ പള്ളിസെമിത്തേരിയില്‍ സംസ്കരിക്കും.

850620563_18558

E T Joseph’s grave – in 2016

A Fallen Soldier’s Coursemates Make it Possible for His Mother to Pray At His Grave, 24 Years Later

It’s a journey the family never expected to make. The elderly couple — Subedar Major (retd) A T Joseph and wife Thressiamma Joseph – will be leaving for Nagaland this Saturday with their two daughters, to visit the grave of their only son. They plan to bring his mortal remains to their home parish — Holy Cross Church in Kanjiramattom near Kozhuvanal, Kottayam.

E Thomas Joseph, the 22-year-old second lieutenant with Army, had died in an operation against insurgents in Nagaland on June 12, 1992. He was planning to come home the next day but volunteered for the operation as he was familiar with the terrain.

The body had to be buried at a church in Chakabama due to poor connectivity and transportation facilities. Joseph, then posted in Shillong, had attended it. “It was a small church in Chakabama. There were less than 10 tombs there at that time… I never imagined to return there,” he said.

He soon took voluntary retirement and came to Kerala. And all these years, Thressiamma could never fully reconcile that her only son was no more and she could not even attend his last rites. The family will be taking a flight from Nedumbassery airport to Kolkata on Saturday morning, after 24 years.

It was the silver jubilee reunion of Thomas’ batch in Indian Military Academy (IMA) that brought them the chance. The reunion in Dehradun in June decided to present a memento to families of martyrs in the batch, for which the batch-mates traced the family to Kottayam after much hard work.

Thressiamma told Shamsher, the batch-mate who visited the family to present the memento, about her unfulfilled dream of visiting her son’s grave, which led to the initiative. The batch-mates located the grave and arranged free air tickets for the family.

The couple’s daughters – Mary Joseph and Rosamma Joseph – are teachers working in Bengaluru and Teekkoy. They plan to return on October 13.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top