കൊലപ്പെടുത്തുംമുമ്പ് മോണിക്കയെ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് പ്രതി

monika-8പനാജി: സുഗന്ധദ്രവ്യ ഗവേഷക മോണിക്ക ഖുര്‍ദെയെ കൊലപ്പെടുന്നതിനുമുമ്പ് അതിക്രൂരമായി ലൈംഗിക പീഡനത്തിനിരയായതായി പ്രതിയുടെ മൊഴി. മോണിക്ക താമസിച്ചിരുന്ന ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജ്കുമാര്‍ സിംഗാണ് മോണിക്കയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

39കാരിയായ മോണിക്കയുടെ നഗ്നമായ മൃതദേഹം വീട്ടിലെ കട്ടിലിനോട് ചേര്‍ത്തുകെട്ടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിനുമുമ്പ് രണ്ടുരാത്രി പ്രതി മോണിക്കയുടെ ഫ്ളാറ്റിന്‍െറ ടെറസില്‍ കയറിപ്പറ്റി. തുടര്‍ന്ന്, ഒക്ടോബര്‍ അഞ്ചിന് രാത്രി ഇയാള്‍ മോണിക്കയുടെ വീട്ടില്‍ ബലം പ്രയോഗിച്ച് കടക്കുകയായിരുന്നു. രാത്രി മുഴുവന്‍ പ്രതി മോണിക്കയെ കട്ടിലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയത്.

21കാരനായ രാജ്കുമാര്‍ കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ജോലി അന്വേഷിച്ച് ഗോവയിലെത്തിയത്. പനാജി സപ്നരാജ് വാലിയില്‍ ഇയാള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡായി ജോലി കിട്ടി. ദിവസങ്ങള്‍ക്കുശേഷമാണ് മോണിക്ക ഈ ഫ്ളാറ്റില്‍ വീട് അന്വേഷിച്ചെത്തുന്നത്. മോണിക്കയുടെ കാര്‍ കഴുകി വൃത്തിയാക്കിയിരുന്നതും ഇയാളായിരുന്നു. തുടര്‍ന്ന് ഇവരെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തുകഴിയുകയായിരുന്നു.

monica-khurdeകഴിഞ്ഞ ജൂലൈ 22ന് മോണിക്കയുടെ കുട മോഷ്ടിച്ചതിനെതുടര്‍ന്ന് രാജ്കുമാറിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇയാളുടെ രണ്ടുമാസത്തെ ശമ്പളമായ 22,000 രൂപ സെക്യൂരിറ്റി ഏജന്‍സി തടഞ്ഞുവക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് രാജ്കുമാര്‍ പുനെ, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ വിവിധ ജോലികള്‍ ചെയ്തു. ഇതിനിടെ, രാജ്കുമാര്‍ മോണിക്കയെ സമീപിച്ച് തന്‍െറ തടഞ്ഞുവച്ച ശമ്പളം വിട്ടുകൊടുക്കണമെന്ന് ഏജന്‍സിയോട് പറയണമെന്ന് ആവശ്യപ്പെട്ടു. മോണിക്ക ഇത് നിരസിച്ചതിനെതുടര്‍ന്നാണ് ഇയാള്‍ക്ക് ഇവരോട് ശത്രുത തോന്നിയത്.

മോണിക്കയുടെ എ.ടി.എം കാര്‍ഡ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ രാജ്കുമാര്‍ മോഷ്ടിച്ചിരുന്നു. കൊലപ്പെടുത്തുംമുമ്പ് എ.ടി.എം കാര്‍ഡിന്‍െറ പിന്‍നമ്പറും മൊബൈല്‍ ഫോണിന്‍െറ പാസ്‌വേഡും മോണിക്കയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയിരുന്നു.
മോഷ്ടിച്ച കാര്‍ഡുമായി എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്‍െറ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment