ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന് പുതിയ സാരഥികള്‍

newyorkboatclub_picന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ 2017-ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്യൂന്‍സിലെ കേരളാ കള്‍ച്ചറല്‍ സെന്ററില്‍കൂടിയ യോഗത്തില്‍ വര്‍ക്കി ഏബ്രഹാമിനെ രക്ഷാധികാരിയായും, രാജു ഏബ്രഹാമിനെ പ്രസിഡന്റായും, വൈസ് പ്രസിഡന്റായി മോന്‍സി മാണി, സെക്രട്ടറിയായി സജി മാത്യു, ജോയിന്റ് സെക്രട്ടറിയായി തോമസ് മാത്യു, ട്രഷറായി സാമുവേല്‍ എന്നിവരേയും, ചെയര്‍മാനായി പ്രിന്‍സ് മാര്‍ക്കോസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായി കുഞ്ഞ് മാലിയില്‍, ഡോ. ജേക്കബ് തോമസ്, സക്കറിയ കരുവേലി, കുര്യന്‍ പോള്‍ എന്നിവരേയും, ടീം ക്യാപ്റ്റനായി ബേബിക്കുട്ടി എടത്വ, വൈസ് ക്യാപ്റ്റനായി അലക്‌സ് പനയ്ക്കാമറ്റം, ടീം മാനേജരായി അനിയന്‍ മൂലയില്‍ എന്നിവരേയും തെരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി റോയി മാത്യു, റോയി മാവേലിക്കര, ഫിലിപ്പ് തോമസ്, ജോര്‍ജ് ജോണ്‍, ആന്റണി ജോസഫ്, ജോര്‍ജുകുട്ടി ചാക്കോ, സിബി ഡേവിഡ്, ഗ്ലാഡ്‌സണ്‍ കോയിപ്പറമ്പില്‍, വര്‍ഗീസ് ലൂക്കോസ്, ജോണ്‍സണ്‍ തലവടി എന്നിവരേയും തെരഞ്ഞെടുത്തു.

2017-ലെ ഓണാഘോഷത്തോടനുബന്ധിച്ച് ക്യൂന്‍സിലെ അലിപോണ്ട് പാര്‍ക്കില്‍ വച്ചു വടംവലി മത്സരം നടത്തുവാന്‍ തീരുമാനിച്ചു. മത്സരത്തില്‍ വിവിധ സ്റ്റേറ്റുകളില്‍ നിന്നും വനിതാ ടീമുകള്‍ അടക്കം ഇരുപതില്‍പ്പരം ടീമുകള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

മത്സര വിജയികള്‍ക്കു വര്‍ക്കി ഏബ്രഹാം സ്‌പോണ്‍സര്‍ ചെയ്ത 2000 ഡോളര്‍ ക്യാഷ് അവാര്‍ഡും, പ്രവാസി ചാനല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ട്രോഫിയും നല്‍കുന്നതാണ്. ഇതിന്റെ നടത്തിപ്പിലേക്കായി ഫിലിപ്പ് മഠത്തിലിനെ ചുമതലപ്പെടുത്തി.

Print Friendly, PDF & Email

Related News

Leave a Comment