Flash News

സ്മാഷഴേസ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; ഒക്ടോബര്‍ 15 ശനിയാഴ്ച

October 12, 2016

fb_img_1475624890168ഫിലാഡല്‍ഫിയ: അസന്‍ഷന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്മാഷേഴ്‌സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമായിക്കഴിഞ്ഞു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, മെരിലാന്റ്, വിര്‍ജിനിയ, ചിക്കാഗോ, ടെക്‌സാസ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 ടീമുകളാണ് ഇത്തവണത്തെ സ്മാഷേഴ്‌സ് കപ്പില്‍ മാറ്റുരയ്ക്കുന്നത്.

ഒന്നാം സമ്മാനം ചാമ്പ്യന്‍ഷിപ്പ് ചാമ്പയന്‍ഷിപ്പ് ട്രോഫിയും $750 ക്യാഷ് അവാര്‍ഡും, രണ്ടാം സമ്മാനം റണ്ണേഴ്‌സ് അപ്പ് ട്രോഫിയും $350 ക്യാഷ് അവാര്‍ഡും ലഭിയ്ക്കും. കൂടാതെ എംവിപി ട്രോഫിയും, പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും മെഡലും കോപ്ലിമെന്ററി ടീ ഷര്‍ട്ടും നല്‍കും.

ഒക്ടോബര്‍ 15-ാം തീയതി ശനിയാഴ്ച ഫിലഡല്‍ഫിയായിലെ നോര്‍ത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബിലാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുന്നത്. ടൂര്‍ണ്ണമെന്റില്‍ നിന്നും ലഭിയ്ക്കുന്ന തുക മുഴുവന്‍ കേരളത്തിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിയ്ക്കുമെന്ന് യുവജനസഖ്യം പ്രസിഡന്റ് റവ. ബിനു സി. സാമുവേല്‍ അറിയിച്ചു.

ഫിലഡല്‍ഫിയയിലെ പ്രധാനികളായ അറ്റോര്‍ണി ജോസഫ് എം. കുന്നേല്‍, വര്‍ഗ്ഗീസ് മത്തായി എന്നീ പ്രമുഖ സ്പോണ്‍സര്‍മാരോടൊപ്പം ധാരാളം വ്യവസായ പ്രമുഖരും ഈ മഹത്തായ ദൗത്യത്തിനു പിന്നില്‍ അണിനിരക്കുന്നു.

smashers-cup-front-copysmashers-cup-back-copy

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top