ബന്ധു നിയമന വിവാദത്തില്‍ സി.പി.എം തിരുത്തല്‍ നടപടി തുടങ്ങിയെന്ന് സീതാറാം യച്ചൂരി; പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐ

sitaram_yechury_25072013ന്യൂഡല്‍ഹി: ബന്ധു നിയമന വിവാദത്തില്‍ സി.പി.എം തിരുത്തല്‍ നടപടി തുടങ്ങിയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഉചിതമായ തീരുമാനമെടുക്കും. ജയരാജനെതിരെ എന്തു നടപടിയെടുക്കണമെന്നതുസംബന്ധിച്ച് സീതാറാം യെച്ചൂരി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചു.

വിവാദത്തില്‍ സി.പി.ഐക്ക് അതൃപ്തിയുണ്ടെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. സര്‍ക്കാറിന്‍െറ സല്‍പേര് നഷ്ടപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായത്. ഉചിതമായ തിരുത്തല്‍ നടപടി വേണം. അതിനായി വിഷയം എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്യണം. നേതാക്കളുടെ ബന്ധുക്കളായതിന്‍െറ പേരില്‍ മാത്രം നിയമനം നല്‍കുന്ന രീതി ശരിയല്ല. അതേസമയം, നിശ്ചിത യോഗ്യതയുള്ളവരാണെങ്കില്‍ നേതാക്കളുടെ ബന്ധുക്കളാണെന്നത് വിവാദമാക്കേണ്ട കാര്യമില്ളെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

kodiyeri_ep_jayarajanഇതിടെ വിവാദമായ ബന്ധു നിയമനങ്ങളുടെ വിശദാംശങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രി ഇ.പി ജയരാജനില്‍നിന്ന് ആവശ്യപ്പെട്ടു. വ്യവസായ വകുപ്പിലെ എല്ലാ നിയമനങ്ങളുടെയും വിശദാംശങ്ങളാണ് തേടിയിട്ടുള്ളത്. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നോടിയായി മന്ത്രി ജയരാജനുമായി എകെജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയിലാണിത്.

വിവാദം ആളിക്കത്തുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന പാര്‍ട്ടി സെക്രട്ടറിയെ നേരിട്ട് കണ്ട് ജയരാജന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്നാണ് കോടിയേരി നിയമനങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു.

വിവാദ നിയമനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്കാര്‍ക്കിടയില്‍ തന്നെ നിയമനത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റില്‍ ജയരാജന്റെ പ്രതികരണം കൂടി ചേര്‍ത്താകും കോടിയേരി റിപ്പോര്‍ട്ട് അവതരിപ്പിക്കുക. അതിനിടെ, വിഷയത്തില്‍ സിപിഎം കേന്ദ്ര കമ്മറ്റിയംഗം എം.സി.ജോസഫൈന്‍ കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിട്ടുണ്ട്.

സെക്രട്ടേറിയേറ്റ് അംഗങ്ങളായ അഞ്ചു പേര്‍ ബന്ധു നിയമനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ജയരാജന്‍ നേരിടുന്ന ആരോപണമാണ് കൂടുതല്‍ ഗൗരവതരമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ജയരാജന് സംഘടനാ തരത്തിലാണോ ഭരണതലത്തിലാണോ നടപടി വേണ്ടതെന്നുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായി കൊണ്ടിരിക്കുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment