Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

‘ദുശ്മന്‍ ശിക്കാര്‍, ഹം ശിക്കാരി’; ശത്രുവിനെ നേരിടാന്‍ സൈനികര്‍ക്ക് പുതിയ മുദ്രാവാക്യം

October 13, 2016

army-sniper-afp-875ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന് പുതിയ മുദ്രാവാക്യം. ‘ദുശ്മന്‍ ശിക്കാര്‍, ഹം ശിക്കാരി’ (ശത്രു വേട്ടമൃഗം, ഞാന്‍ വേട്ടക്കാരന്‍) എന്ന പുതിയ മന്ത്രം എഴുതിയ ബോര്‍ഡുകള്‍ നിയന്ത്രണരേഖയിലും സൈനികര്‍ നിരന്തരം പട്രോളിങ്ങ് നടത്തുന്ന റൂട്ടിലെ പൈന്‍ മരങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തുമ്പോള്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കുകയാണ് ലക്ഷ്യമെന്ന് സൈന്യം പറയുന്നു. ലക്ഷ്മണ രേഖ കടക്കുന്ന ഭീകരന്‍െറ ഗതി വേട്ടക്കാരനുമുന്നില്‍ എത്തിപ്പെട്ട വേട്ടമൃഗത്തിന്‍േതാവുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് സൈനിക വക്താവ് പറഞ്ഞു.

കൃത്യമായി ആക്രമണം നടത്തുന്നതില്‍ പ്രത്യേക പരിശീലനം നേടിയ സൈനികരെ നിയന്ത്രണരേഖയില്‍ പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സൂക്ഷ്മചലനങ്ങള്‍ വരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒപ്പിയെടുക്കുന്നു. മിന്നലാക്രമണത്തിനുശേഷം, 26 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച്-രജൗരി സെക്ടറിലാണ് സൈനിക ദൗത്യം വലിയ വെല്ലുവിളിയായിരിക്കുന്നത്. കനത്ത ജാഗ്രതയാണ് സൈന്യം ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ വന്‍ തയ്യാറെടുപ്പുകളാണ് സൈന്യം നടത്തിവരുന്നത്. നുഴഞ്ഞു കയറ്റം തടയാനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ജവാന്‍മാര്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്. സര്‍ജ്ജിക്കല്‍ അറ്റാക്കിനു ശേഷം പാക് സൈന്യം ഭീകരര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ചെയ്യുന്നതായാണ് വിലയിരുത്തല്‍.

അതുകൊണ്ടു തന്നെ ശത്രുക്കളെ തുടച്ചുനീക്കുമെന്ന ഉറച്ച നിലപാടിലാണ് സൈന്യം. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്ന മേഖലകളില്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന ശത്രുക്കളെ വേട്ടയാടാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞുവെന്ന സൂചന തന്നെയാണ് സൈന്യം നല്‍കുന്നത്.

indian_army_sniper_team


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top