Flash News

പ്രശസ്ത പിന്നണിഗായകന്‍ എം.ജി. ശ്രീകുമാറിനെ ആദരിച്ചു

October 13, 2016

pic-01അരിസോണ: സംഗീതസപര്യയില്‍ മൂന്നു പതിറ്റാണ്ടിന്റെ സ്വരലയഭാവവുമായി മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടി മുന്നേറുന്ന പ്രശസ്ത പിന്നണിഗായകനും, സംഗീത സം‌വിധായകനും, ടെലിവിഷന്‍ അവതാരകനുമായ എം.ജി. ശ്രീകുമാറിനെ അരിസോണയിലെ മലയാളി സമൂഹം ആദരിച്ചു.

ഒക്ടോബര്‍ 9 ഞായറാഴ്ച വെസ്റ്റ്‌വുഡ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മെഗാ ഷോ ‘ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍’ വേദിയില്‍ വെച്ച് അരിസോണയിലെ പ്രമുഖ വ്യവസായിയും, നല്ലൊരു പ്രാസംഗികനും, സാമൂഹ്യപ്രവര്‍ത്തകനും, സര്‍‌വ്വോപരി വിവിധ സാമുദായിക-സാംസ്ക്കാരിക സന്നദ്ധ സംഘടനകളിലെ നിറസാന്നിദ്ധ്യവുമായ സാജു സ്‌കറിയ അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു.

സാജു സ്‌കറിയ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ എം.ജി. ശ്രീകുമാറിനെ “ശ്രീക്കുട്ടനെ” സദസ്സിനു പരിചയപ്പെടുത്തിയത് ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരം നല്‍കി ആദരിച്ചിട്ടുള്ള എം.ജി. ശ്രീകുമാര്‍ മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങള്‍ പാടിയിട്ടുണ്ട്.

മാലിനി വിജേഷ് ഈ പരിപാടിയുടെ അവതാരകയായപ്പോള്‍, ദിലീപ് പിള്ള സ്വാഗതവും, സുധീര്‍ കൈതവന കൃതജ്ഞതയും രേഖപ്പെടുത്തി.

pic-02 pic-04 pic-05 poc-03


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top