കളവു മുതലിന് കാവല്‍ നിന്ന വളര്‍ത്തുനായയെ പോലീസ് വെടിവെച്ചു കൊന്നു

puppyഡാളസ്: യജമാനന്‍ മോഷ്ടിച്ചുകൊണ്ടു വന്ന കാറിനും, മറ്റു മോഷണ വസ്തുക്കള്‍ക്കും സം‌രക്ഷണം നല്‍കി നിന്നിരുന്ന വളര്‍ത്തുനായയെ പോലീസ് വെടിവെച്ചു കൊന്നു.

ഒക്ടോബര്‍ 11 ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ഡാളസ്സിലെ ഫിറ്റ്സ്‌വ്യൂ അവന്യൂവിലാണ് സംഭവം.

വീടിനു മുന്‍പില്‍ തോക്കുമായി ഒരാള്‍ നില്‍ക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്. തുടര്‍ന്നു നടന്ന പ്രാഥമിക അന്വേഷണത്തില്‍ വീടിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് മോഷ്ടിച്ച കാറാണെന്നും, അതോടൊപ്പം നിരവധി മോഷണവസ്തുക്കള്‍ ഉണ്ടെന്നും പോലീസ് കണ്ടെത്തിയത്.

കാറിനടുത്തേക്ക് പോകാനോ വീട്ടിലേക്ക് പ്രവേശിക്കുന്നതിനോ കാവല്‍ നിന്നിരുന്ന നായ അനുവദിച്ചില്ല. മാത്രമല്ല, പോലീസിനെ ആക്രമിക്കാനും നായ ശ്രമിച്ചു. കൃത്യനിര്‍‌വ്വഹണത്തെ തടസ്സപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത നായയെ വെടിവെച്ചു കൊല്ലുകയല്ലാതെ മറ്റൊരു പോം‌വഴിയും പോലീസിനുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വയരക്ഷാവാദമുയര്‍ത്തി നിരപരാധികളും, നിരായുധരുമായ ചിലരെങ്കിലും പോലീസിന്റെ തോക്കിന്‍ മുമ്പില്‍ പിടഞ്ഞു മരിച്ച സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതോടൊപ്പം, കള്ളനാണെങ്കിലും യജമാന സ്നേഹത്തിന്റെ മുമ്പില്‍ ജീവന്‍ സമര്‍പ്പിക്കേണ്ടിവന്ന നായയുടെ മരണത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഹാള്‍ട്ടന്‍ സിറ്റി അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൃഗസ്നേഹികളുടെ വന്‍ പ്രതിഷേധം മുന്നില്‍ കണ്ടുകൊണ്ടാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment