ഇടുക്കി ഹര്‍ത്താല്‍ കോണ്‍ഗ്രസിന് അപമാനം; വി.എം സുധീരന് തുറന്ന കത്ത്

vm-sudheeranഇടുക്കി: ശനിയാഴ്ച യു.ഡി.എഫ് നടത്തുന്ന ഇടുക്കി ജില്ലാ ഹര്‍ത്താല്‍ കോണ്‍ഗ്രസിന് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കത്ത്. കേരളത്തിലെ 123 വില്ലേജുകള്‍ ഇ.എസ്.എ പരിധിയില്‍ ആണെന്നിരിക്കെ ഇടുക്കിയില്‍ മാത്രം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ മറ്റെന്തോ ലക്ഷ്യമാണുള്ളതെന്നും സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ കത്തില്‍ പറയുന്നു.

കരട് വിജ്ഞാപനത്തിന്‍െറ കാലാവധി തീരുംമുമ്പ് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പൂര്‍ണമായി ഒഴിവാക്കാന്‍ ആവശ്യമായ രേഖകളും ഭൂപടവും കേന്ദ്രത്തിനു നല്‍കി ബോധ്യപ്പെടുത്തണമെന്ന് യു.ഡി.എഫ് സര്‍ക്കാറിനോട് സമിതി പലതവണ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, കോട്ടയം ജില്ലയിലെ നാലു വില്ലേജുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും മറ്റു വില്ലേജുകള്‍ ഇ.എസ്.എ.യില്‍ തന്നെ തളച്ചിടുന്ന രീതിയില്‍ തെറ്റായ രേഖകളും ആണു നല്‍കിയത്.

2015 സെപ്റ്റംബറില്‍ കാലാവധി തീര്‍ന്നതിനാല്‍ ഒരിക്കല്‍ കൂടി കരട് വിജ്ഞാപനം ഇറക്കി അനുകൂല നടപടിക്ക് അവസരം ഒരുങ്ങിയതാണ്. എന്നാല്‍, യു.ഡി എഫ് സര്‍ക്കാര്‍ ജനങ്ങളെ സഹായിച്ചില്ല. സര്‍ക്കാര്‍ നല്‍കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ 2013 നവംബര്‍ 13 ന്‍െറ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഈ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണം അന്തിമവിജ്ഞാപനംവരെ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയത് നിയമപരമായ യാഥാര്‍ഥ്യമാണ്.

കരട് വിജ്ഞാപനത്തിന്‍െറ കാലാവധി തീരും മുന്‍പ് കൃത്യമായ രേഖകള്‍ നല്‍കി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.എയില്‍നിന്ന് ഒഴിവാക്കാന്‍ നടപടിയെടുക്കേണ്ടത് ഇപ്പോഴത്തെ സര്‍ക്കാറാണ്. പ്രതിപക്ഷം എന്ന നിലയില്‍ അതിനു സമ്മര്‍ദം ചെലുത്തേണ്ടതിനു പകരം ഹര്‍ത്താല്‍ നടത്തുന്നത് അപഹാസ്യമാണെന്നും കത്തില്‍ പറയുന്നു.

ഇടുക്കി ജില്ലയില്‍ ശനിയാഴ്ചയും ഹര്‍ത്താല്‍

തൊടുപുഴ: കേരളത്തിലെ 123 വില്ളേജുകള്‍ ഇപ്പോഴും പരിസ്ഥിതിലോല മേഖലയിലാണെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ശനിയാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment