കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊന്നവരെക്കുറിച്ചും കൊലക്ക് നിര്‍ദേശം നല്‍കിയവരെക്കുറിച്ചും സൂചന ലഭിച്ചു

funeral-of-rss-worker-kannurകണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രമിത്തിനെ കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന് കണ്ടെത്തി. മൂന്നു ബൈക്കുകളിലായാണ് സംഘമെത്തിയത്. സംഭവദിവസത്തെ ടെലിഫോണ്‍ കോളുകള്‍ അന്വേഷണസംഘം പരിശോധിച്ചു. ഇതില്‍ നിന്ന് കൊലക്ക് നിര്‍ദേശം നല്‍കിയവരെക്കുറിച്ച് പൊലീസിന് വിവരം കിട്ടി.

ചൊവ്വാഴ്ച രാവിലെ 10.20ഓടെയാണ് പിണറായി പെട്രോള്‍ പമ്പിനു സമീപത്തെ റോഡരികില്‍ രമിത്ത് വെട്ടേറ്റ് മരിച്ചത്. സഹോദരിക്ക് മരുന്നുവാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, കൊലപാതകത്തില്‍ ആറുപേര്‍ മാത്രമാണ് ഉള്‍പ്പെട്ടതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

Print Friendly, PDF & Email

Leave a Comment