Flash News

പിറവം വാര്‍ഷിക സംഗമം ഒക്ടോബര്‍ 22ന്

October 13, 2016

puzhaന്യൂയോര്‍ക്ക്: പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികള്‍ ഒത്തുകൂടുന്നു. പിറവം നേറ്റീവ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സംഗമം ഒക്ടോബര്‍ 22 ശനിയാഴ്ച വൈകിട്ട് 5:30 ന് ന്യൂയോര്‍ക്കിലെ ഫ്ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ (26 N TYSON AVE FLORAL PARK NY 11003 ) വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പ്രശസ്ത ഗായകന്‍ തഹസിന്‍ മുഹമ്മദിന്റെ ഗാനമേള പരിപാടിക്ക് മാറ്റുകൂട്ടും. പിറവത്തു എന്തുണ്ട് വിശേഷം എന്ന പ്രത്യേക പരിപാടി പതിവുപോലെ ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷത്തെ മീറ്റിംഗില്‍ തീരുമാനിച്ച പിറവത്തെ ഒരു നിര്‍ധന കുടുംബത്തിനു വീടു വെച്ചുകൊടുക്കുവാന്‍ കഴിഞ്ഞത് സന്തോഷത്തോടെ എല്ലാവരുമായി പങ്കിടുന്നു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. ഈ സൗഹൃദ കൂട്ടായ്മയിലേക്ക്‌ പിറവം നിവാസികളായ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെസ്സി ജെയിംസ് കോളങ്ങായില്‍ (പ്രസിഡന്റ്) 516 233 1433, ഷാജി മുളക്കുളം (സെക്രട്ടറി) 516 312 5042.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top