Flash News

അഴിമതി തടയുന്നതിന് വിജിലന്‍സ് സംവിധാനം പുനഃസംഘടിപ്പിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍

October 14, 2016

v-s-achuthanathanതിരുവനന്തപുരം: അഴിമതി തടയുന്നതിന് നിലവിലെ വിജിലന്‍സ് സംവിധാനം പുനഃസംഘടിപ്പിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ശിപാര്‍ശ. കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാം ഭരണപരിഷ്കാര കമ്മീഷന്‍െറ ആദ്യ യോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. വിജിലന്‍സ് നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ രൂപം കൊടുക്കേണ്ട സ്വതന്ത്രന്വേഷണ ഏജന്‍സിയെക്കുറിച്ചും ചര്‍ച്ച ചെയ്തു. അഴിമതിക്കാരുടെ അവിഹിത സ്വത്ത് കണ്ടുകെട്ടാന്‍ ഫലപ്രദമായ നിയമമില്ലാത്തത് പ്രശ്നമാണ്. ബിനാമി സമ്പാദ്യമടക്കം കണ്ടുകെട്ടാന്‍ നിയമനിര്‍മ്മാണമടക്കം സാധ്യതകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. ലോകായുക്ത സംവിധാനം ശക്തവും ഫലപ്രദവുമാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തും.

മുന്‍കാല കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ ഏതു രീതിയില്‍ പ്രാവര്‍ത്തികമായെന്ന് പരിശോധിക്കും. അവ വിലയിരുത്തുകയും ശിപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കുന്നതിലെ വീഴ്ചകളുടെ കാരണം കണ്ടെത്തുകയും ചെയ്യും. ഭരണഭാഷ മലയാളമാക്കാന്‍ തീരുമാനമെടുത്തെങ്കിലും പൂര്‍ണ്ണമായി നടപ്പാക്കപ്പെട്ടില്ല. മലയാളത്തിലുള്ള രേഖകളുടെ യൂനികോഡ് പതിപ്പുകള്‍ ലഭ്യമാക്കാനാവുമോ എന്നതും കമ്മീഷന്‍ പരിശോധിക്കും. പരിസ്ഥിതി സൗഹൃദമായ ഓഫീസുകള്‍ എന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദേശമുണ്ടായി. ചുവപ്പു നാടയുടെ കെട്ടഴിക്കാന്‍ നിരവധി ശ്രമങ്ങളുണ്ടായെങ്കിലും മിക്കതും ഫലപ്രാപ്തിയിലെത്തിയില്ല.

ഈ വിഷയത്തില്‍ മുന്‍ കമ്മീഷനുകളുടെ ശിപാര്‍ശകള്‍ എത്രമാത്രം നടപ്പാക്കപ്പെട്ടെന്ന് പരിശോധിക്കും. പാഠ്യപദ്ധതി, പാഠപുസ്തകം, അധ്യാപക നിയമനം, വിദ്യാഭ്യാസത്തിന്‍െറ സാമൂഹിക ഉള്ളടക്കം, ഉന്നത വിദ്യാഭ്യാസരംഗം എന്നിങ്ങനെ നിരവധി വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top