Flash News

കോടതി മുറിയില്‍ അനുസരണക്കേട് കാണിച്ച പ്രതിയെ ജഡ്ജി പിടിച്ചു കെട്ടി

October 17, 2016

3396b3272e3e50bbന്യൂയോര്‍ക്ക്: കോടതിയില്‍ പ്രതി അനുസരണക്കേട് കാണിച്ചാല്‍ പോലീസാണ് നിയന്ത്രിക്കേണ്ടത്. എന്നാല്‍ പോലീസിനേയും ‘നെവര്‍ മൈന്റ്’ ചെയ്താലോ? മിഷിഗണിലാണ് കോടതി മുറിയില്‍ പ്രതിയെ പിടിച്ചുകെട്ടാന്‍ ജഡ്ജി തന്നെ ഇറങ്ങി വന്നത്.

കോടതി മുറിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ രംഗങ്ങള്‍ ഇന്റര്‍നെറ്റിലും നവമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. ജാക്‌സണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയിലെ ജോണ്‍ മക്‌ബൈന്‍ എന്ന ജഡ്ജിയാണ് പ്രതിയെ പിടിക്കാനിറങ്ങിയത്. ഇദ്ദേഹത്തോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പ്രതിയെ നിയന്ത്രിക്കാന്‍ കോടതിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് സാധിക്കാതെ വന്നതോടെ ജോണ്‍ മക്‌ബെയ്ന്‍ തന്നെ രംഗത്തിറങ്ങി.

ഫെയ്‌സ്ബുക്കിലൂടെ നിരന്തരം ശല്യം ചെയ്യുന്നു എന്ന യുവതിയുടെ പരാതിയില്‍ കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. അവര്‍ക്ക് ഇഷ്ടമില്ലെങ്കില്‍ യുവതിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ ജഡ്ജിയോട് ‘നിങ്ങള്‍ തമ്മില്‍ ഭയങ്കര അടുപ്പമാണല്ലേ’ യെന്ന് പ്രതി ജഡ്ജിയോട് ചോദിച്ചു. യുവതി പറഞ്ഞാല്‍ മാത്രമേ താന്‍ പോകുകയുള്ളു എന്ന് ജഡ്ജിയോട് വ്യക്തമാക്കുകയും ചെയ്തു.

തുടര്‍ന്ന് യുവതിയോട് പ്രതി മോശമായി പെരുമാറുകയും ദേഷ്യപ്പെടുകയും ചെയ്തു. കൂസലില്ലാതെയുള്ള പ്രതിയുടെ പെരുമാറ്റം കണ്ട് പൊലീസുകാര്‍ പ്രതിയെ വിലങ്ങിടാന്‍ ശ്രമിച്ചു എന്നാല്‍ പൊലീസുകാര്‍ ശ്രമിച്ചിട്ടും പ്രതിക്ക് വിലങ്ങിടാന്‍ സാധിച്ചില്ല. അവസാനം ചേംബറിലിരുന്ന് സഹിക്കെട്ട ജഡ്ജി തന്നെ ഇറങ്ങി വന്ന് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top