ന്യൂയോര്‍ക്കിലെത്തിയ ഒമര്‍ അബ്ദുല്ലയെ രണ്ടു തവണ ഇമിഗ്രേഷന്‍ പരിശോധന നടത്തി

omar-abdullah_650x400_61476675674അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ലക്ക് രണ്ടു തവണ ഇമിഗ്രേഷന്‍ പരിശോധന. പരിശോധനാ വിവരം ഒമര്‍ അബ്ദുല്ല തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

പരിശോധനയുടെ പേരില്‍ തന്റെ വിലപ്പെട്ട രണ്ടു മണിക്കൂര്‍ പാഴായെന്നും എന്നാല്‍, പോക്കിമോനെ പിടിച്ച് സമയം കളഞ്ഞില്ലെന്നും ഒമര്‍ വ്യക്തമാക്കുന്നു.

ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പ്രഭാഷണത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന അസഹ്യമായ അനുഭവമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷറഫും ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമിയും പങ്കെടുക്കുന്നുണ്ട്.

മുമ്പ് രണ്ടു തവണ ഇമിഗ്രേഷന്‍ പരിശോധനയുടെ ഭാഗമായി ഹോളിവുഡ് താരം ഷാരൂഖ് ഖാനെ യു.എസിലെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെച്ചിരുന്നു. സംഭവം വലിയ വിമര്‍ശങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവെച്ചിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അന്ന് ലോസ് ആഞ്ജല്‍സ് വിമാനത്താവളത്തില്‍ പോക്കിമോന്‍ കളിച്ച് സമയം കളഞ്ഞതായി ഷൂരൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment