Flash News

നവ്ദീപ് സിംഗ് സുരി യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍

October 17, 2016

navdeep-singhഅബൂദബി: യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറായി നവ്ദീപ് സിംഗ് സുരിയെ നിയമിച്ചു. ആസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ ഇന്ത്യന്‍ ഹൈക്കമീഷണറായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഉടന്‍ ചുമതലയേല്‍ക്കും.

1983ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്ന നവ്ദീപ് സിംഗ് ഈജിപ്ത്, സിറിയ, യു.എസ്.എ, ബ്രൂണെ, യു.കെ എന്നിവിടങ്ങളില്‍ ഇന്ത്യക്ക് വേണ്ടി നയതന്ത്ര ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായും പ്രവര്‍ത്തിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെയും പൊതു നയതന്ത്ര വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. ഈജിപ്തിലാണ് അവസാനം അംബാസഡറായിരുന്നത്.

സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള സുരി മാതൃഭാഷക്കും ഇംഗ്ളീഷിനും പുറമെ അറബി, ഫ്രഞ്ച് ഭാഷകളും നന്നായി കൈാര്യം ചെയ്യും. പ്രശസ്ത പഞ്ചാബി സാഹിത്യകാരന്‍ നാനാക് സിംഗിന്റെ മകന്‍ കുല്‍വന്ത് സിംഗിന്റേയും അത്തര്‍ജിതിന്‍െറയും പുത്രനായ സുരി പഞ്ചാബിലെ അമൃത്സറില്‍ 1959ലാണ് ജനിച്ചത്. പ്രശസ്ത ഗ്രാഫിക് ഡിസൈനറും ശില്‍പിയുമായ ഭാര്യ മണിയും അദ്ദേഹത്തോടൊപ്പം യു.എ.ഇയില്‍ വരും. രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്ത മകള്‍ മണിവീണ ലണ്ടനില്‍ പത്രപ്രവര്‍ത്തകയും ഇളയ മകള്‍ ജെസ്ലീന ദക്ഷിണാഫ്രിക്കയില്‍ പരിസ്ഥിതി പ്രവര്‍ത്തകയുമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top