ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനുവേണ്ടി ബി.എ. ആളൂര്‍ ഹാജരാവും

ba-aloor-jpg-image-784-410കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനുവേണ്ടി ഇനി അഡ്വ.ബി.എ. ആളൂര്‍ ഹാജരാവും. കോടതി നിയോഗിച്ച അഭിഭാഷകനായ പി. രാജനെ മാറ്റി ആളൂരിനെ തന്‍െറ അഭിഭാഷകനാക്കണമെന്നാവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.

കേരളത്തിലെ അഭിഭാഷകരെ വിശ്വാസമില്ലെന്നും കേസ് നടത്താനായി ആളൂരിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം അപേക്ഷ നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോഴും തനിക്ക് ബി.എ. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ പ്രതിക്കുവേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിക്കലടക്കം കേസിന്‍െറ തുടക്കം മുതലുള്ള കാര്യങ്ങള്‍ ചെയ്തതായിരുന്നെന്ന് പി. രാജന്‍ കോടതിയെ അറിയിച്ചു. കോടതി നിയമിച്ച അഭിഭാഷകന്‍ തുടരവെ മറ്റൊരു അഭിഭാഷകനെ കേസ് നടത്തിപ്പിന് നിയോഗിക്കുന്ന രീതി ശരിയല്ലെന്ന് പി. രാജന്‍ കോടതിയെ അറിയിച്ചെങ്കിലും ഇതിലെ ശരികേട് പരിശോധിക്കേണ്ടത് ബാര്‍ കൗണ്‍സിലാണെന്നും ഇതില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു. ഇതിന് ശേഷമാണ് ആളൂരിനെ കേസ് നടത്താന്‍ അനുവദിച്ചത്.

അമീറുല്‍ ഇസ്ലാമിനുവേണ്ടി ഹാജരാവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ആളൂര്‍ നേരിട്ട് വക്കാലത്ത് നല്‍കിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതി തന്നെ അപേക്ഷ നല്‍കിയത്.

Print Friendly, PDF & Email

Related News

Leave a Comment