നാറാണത്തുഭ്രാന്തനെ അനുസ്മരിച്ച് ആയിരങ്ങള്‍ രായിരനെല്ലൂര്‍ മലയില്‍

naranathu-bhrantha-rayiranellur-mala-kayattamപട്ടാമ്പി: നാറാണത്ത് ഭ്രാന്തന്‍െറ ദിവ്യദര്‍ശന ഓര്‍മകളുമായി ആയിരങ്ങള്‍ രായിരനെല്ലൂര്‍ മല കയറി. വേദപഠന കാലത്ത് നാറാണത്ത് ഭ്രാന്തനെ ആകര്‍ഷിച്ച രായിരനെല്ലൂര്‍ മല തുലാം ഒന്നിന്‍െറ ദുര്‍ഗാദേവീ ദര്‍ശനത്തോടെയാണ് പ്രസിദ്ധമായത്. മലകയറിയെത്തിയ ഭ്രാന്തന് വനദുര്‍ഗയുടെ ദര്‍ശനം ലഭിച്ചതിന്‍െറ സ്മരണ പുതുക്കിയാണ് തുലാം ഒന്നിന് വിശ്വാസികള്‍ മലകയറുന്നത്. മലമുകളില്‍ നാറാണത്ത് തുടങ്ങിവെച്ച പൂജ നാരായണമംഗലത്ത് മന ഭട്ടതിരിമാരുടെ പിന്മുറക്കാരനായ ആമയൂര്‍ മന മധു ഭട്ടതിരിപ്പാടിന്‍െറ നേതൃത്വത്തില്‍ തുടരുന്നു.

നടുവട്ടം, പപ്പടപ്പടി, ഒന്നാന്തിപ്പടി എന്നിവിടങ്ങളിലൂടെയാണ് മലയിലേക്ക് പ്രയാണം തുടങ്ങിയത്. സമാന്തര വഴികളിലൂടെ മല കയറാനും മത്സരമായിരുന്നു. മണിക്കൂറുകള്‍ വരിനിന്നാണ് ക്ഷേത്രദര്‍ശനം സാധ്യമായത്. ഇഷ്ടസാധ്യത്തിന് വഴിപാട് കഴിച്ചും മലമുകളിലെ ശില്‍പം വലംവെച്ച് വണങ്ങിയുമായിരുന്നു മലയിറക്കം. രണ്ട് കിലോമീറ്റകലെ കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും തിരക്കനുഭവപ്പെട്ടു. മലമുകളില്‍ അപ്രത്യക്ഷയായ ദുര്‍ഗാദേവിയെ ഭ്രാന്താചലത്തില്‍ തപസ്സ് ചെയ്ത് നാറാണത്ത് ഭ്രാന്തന്‍ പ്രത്യക്ഷപ്പെടുത്തിയതായാണ് വിശ്വാസം. പ്രതിഷ്ഠാദിനാഘോഷത്തിന് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മന ശങ്കരനുണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment