Flash News

ഐസിസ് കോട്ട തകരുന്നു; മൊസൂളില്‍ യു.എസ്. സഖ്യസേന ശക്തമായ ആക്രമണം നടത്തി മുന്നേറുന്നു

October 18, 2016

mo2വാഷിംഗ്ടണ്‍: ഐഎസില്‍നിന്ന് മൊസൂള്‍ തിരിച്ച് പിടിക്കാന്‍ ഇറാഖ് സൈന്യത്തിന്റെ പോരാട്ടം ശക്തമായി തുടരുന്നു. യുദ്ധത്തിന്റെ രണ്ടാം ദിവസം തന്നെ സൈന്യത്തിന് വിചാരിച്ചതിനേക്കാള്‍ മുന്നേറാനായെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാഖ് സൈന്യം ഐഎസ് ശക്തി കേന്ദ്രങ്ങള്‍ക്ക് അടുത്തെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പോരാട്ടം തുടരുന്നതിനാല്‍ മൊസൂളിനെ മോചിപ്പിക്കാന്‍ കുറച്ച് സമയമെടുക്കുമെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് പറഞ്ഞു.

ഇന്നലെ രാത്രിയും ഇറാഖ് സൈന്യത്തിന്റെ യുദ്ധടാങ്കുകള്‍ ഐഎസ് തീവ്രവാദികള്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തി. യുഎസ് സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇറാഖ് ഐഎസിനെതിരെ യുദ്ധം ചെയ്യുന്നത്. തിങ്കളാഴ്ച തുടങ്ങിയ സൈനിക നീക്കത്തിന് 30000 ഇറാഖ് സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. കുര്‍ദ് മേഖലയില്‍നിന്നുള്ള പിന്തുണയും സൈന്യത്തിനുണ്ട്. ഐഎസിന്റെ അവസാനത്തിനായുള്ള ആക്രമണം എന്നാണ് യുഎസ് ഇറാഖ് സേനയുടെ മൊസൂള്‍ ദൗത്യത്തെ വിശേഷിപ്പിച്ചത്.

നിലവില്‍ സൈന്യം നഗരത്തിന് 20 കിലോമീറ്റര്‍ അകലെ വരെയെത്തിയെന്ന് സൈന്യത്തിന്റെയൊപ്പമുള്ള ബിബിസി കറസ്‌പോണ്ടന്റ് റിപ്പോര്‍ട്ട് ചെയ്തു.

2014 ജൂണിലാണ് ഐഎസ് തീവ്രവാദികള്‍ ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ പിടിച്ചെടുത്തത്. ഐഎസ് നേതാവായ അബുബക്കര്‍-അല്‍-ബാഗ്ദാദി ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപനം നടത്തിയതും മൊസൂളില്‍ വെച്ചാണ്. അതുകൊണ്ട് തന്നെ മൊസൂളിനെ തിരിച്ചുപിടിക്കുന്നത് ‘പ്രതീകാത്മകമാകു’മെന്നാണ് കുക്ക് പറയുന്നത്.

ആദ്യം ദിവസം തന്നെ ഇറാഖി സൈന്യം വളരെയേറെ മുന്നോട്ടുപോയെന്നും ഇറാഖിന്റെ പദ്ധതികളനുസരിച്ചാണ് സൈനിക നീക്കം മുന്നോട്ടുപോകുന്നതെന്നും ഐഎസ് തിരിച്ചടിക്കുമോ എന്ന് കാണാമെന്നും കുക് മാധ്യമങ്ങളോട് പറഞ്ഞു.

മൊസൂളില്‍ 4,000 മുതല്‍ 8,000 വരെ ഐഎസ് തീവ്രവാദികള്‍ കാണുമെന്നാണ് സംശയിക്കുന്നത്. 10 ലക്ഷത്തോളം സാധാരണ ജനങ്ങളും മൊസൂളില്‍ അകപ്പെട്ടിട്ടുണ്ട്. ഇവരുടെ സുരക്ഷ സംബന്ധിച്ച് യുഎന്‍ ആശങ്ക പ്രകടിപ്പിച്ചു.

mo mo3 mo4

Soldiers from Bravo Company 2-325 Parachute Infantry Regiment (PIR), attached to Task Force Tacoma walk through a market in the Al Sudeek district during a dismounted patrol in Mosul, Iraq on January 9, 2005. Bravo Co. 2-235 PIR is in Iraq in support of Operation Iraqi Freedom. U.S. Army photo by Spc. Adam Sanders (RELEASED)

mo6


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top