കോടതിയില്‍ വരാന്‍ തയ്യാറാണ്; എന്നാല്‍, നിയമം തിരുത്തണം: കട്ജു

katjuന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രിംകോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും, എന്നാല്‍ ഭരണഘടനയുടെ 124 (7) അനുഛേദമനുസരിച്ച് സുപ്രിം കോടതി മുന്‍ ജഡ്ജിമാര്‍ക്ക് ഇന്ത്യയിലെ ഒരു കോടതിയിലും ഹരജി നല്‍കാനും മറ്റ് നടപടികള്‍ക്കും കഴിയില്ളെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കട്ജു ചൂണ്ടിക്കാട്ടി. തുറന്ന കോടതിയില്‍ ഹാജരാകാനും ചര്‍ച്ച നടത്താനും സന്തോഷമേയുള്ളൂ. 124 (7) അനുഛേദം താന്‍ ഹാജരാകുന്നതിന് തടസമല്ളെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കിയാല്‍ കോടതിയിലെത്താം.

‘സുപ്രിംകോടതി നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടത് കേരളത്തിന്‍െറ അഭിഭാഷകന്‍ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്’- മുന്‍ സുപ്രീം കോടതി ജഡ്ജി വ്യക്തമാക്കി. വിശദ മറുപടി തയാറാക്കുയാണെന്നും ഫേസ്ബുക്കിലും ഇത് പോസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതി ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കുകയും വധശിക്ഷ റദ്ദാക്കുകയും ചെയ്തതിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിനാണ് കട്ജുവിന് സുപ്രിംകോടതി നോട്ടീസയച്ചത്.

ദീപാവലിയ്ക്ക് ശേഷം കട്ജുവുമായി സംവാദം ആകാമെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, യുയു ലളിത്, പിസി പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment