ദൈവദശകം സ്റ്റാമ്പ് പ്രകാശനം ചെയ്തു

guru-stamp-releaseതിരുവനന്തപുരം: ശ്രീനാരായണഗുരു രചിച്ച ദൈവദശകം നൂറ് ഭാഷകളിലേക്ക് തര്‍ജമ ചെയ്യുന്നതിന്‍െറ ഭാഗമായി തപാല്‍ വകുപ്പ് പുറത്തിറക്കിയ ദൈവദശകം സ്റ്റാമ്പ് പ്രകാശനം ചെയ്തു. നിയമസഭാഹാളില്‍ നടന്ന ചടങ്ങില്‍ പോസ്റ്റല്‍ ഡയറക്ടര്‍ എ. തോമസ് ലൂര്‍ദ് രാജ് സ്റ്റാമ്പ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഒരു ഭാഗത്ത് ഗുരുദേവൻ കുട്ടികൾക്ക് ദൈവദശകം പ്രാർത്ഥന ചൊല്ലിക്കൊടുക്കുന്ന ചിത്രവും മറുവശത്ത് ഡൽഹിയിലെ ചെങ്കോട്ടയുടെ ചിത്രവും ആലേഖനം ചെയ്ത രണ്ടു ഭാഗങ്ങളുള്ള അഞ്ചു രൂപയുടെ സ്റ്റാമ്പാണ് പുറത്തിറക്കിയിട്ടുള്ളത്. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്വാമി സച്ചിതാനന്ദ ആമുഖപ്രഭാഷണം നടത്തി.

ശ്രീനാരായണ ഗ്ളോബല്‍ മിഷന്‍െറ നേതൃത്വത്തില്‍ 40 ഇന്ത്യന്‍ ഭാഷകളിലും 60 വിദേശ-പ്രാചീന ഭാഷകളിലുമായാണ് ദൈവദശകത്തിന്‍െറ പരിഭാഷ നടന്നുവരുന്നത്. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഒറിയയിലേക്ക് പരിഭാഷപ്പെടുത്തുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment