ഏറുമാടത്തില്‍ ആദിവാസി യുവതി പ്രസവിച്ചു

tribal-lady-delivered-in-tree-house

കൊച്ചി: കുട്ടമ്പുഴ തലവച്ചുപാറ കോളനിയിലെ യുവതി വടാട്ടുപാറ വനാതിര്‍ത്തിയിലെ ഏറുമാടത്തില്‍ പ്രസവിച്ചു. യാത്രാ സൗകര്യം കുറഞ്ഞ തലവച്ചുപാറയില്‍നിന്ന് ആശുപത്രിയിലത്തൊന്‍ വടാട്ടുപാറയിലെ ഏറുമാടമാണ് സൗകര്യമെന്ന് കരുതി ഇവിടേക്ക് മാറുകയായിരുന്നു. തലവച്ചുപാറ കോളനിയിലെ മനോഹരന്‍െറ ഭാര്യ സോണിയയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

രണ്ട് മാസമായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പ്രസവത്തിന് ആശുപത്രിയിലത്തൊന്‍ ഇവരോട് നിര്‍ദേശിച്ചിരുന്നു. പ്രസവ തീയതിയില്‍ ആശുപത്രിയിലത്തൊന്‍ സൗകര്യമാകുമെന്ന് കരുതിയാണ് തലവച്ചുപാറയില്‍നിന്ന് സോണിയയുടെ അച്ഛന്‍ മാലയപ്പന്‍ താല്‍ക്കാലിക വാച്ചറായി ജോലി നോക്കുന്ന വടാട്ടുപാറ അമന്തളി വനത്തിലെ ഏറുമാടത്തില്‍ എത്തിയത്.

എന്നാല്‍, ചൊവ്വാഴ്ച രാത്രിയോടെ പ്രസവ വേദന തുടങ്ങി. സോണിയയുടെ മാതാവ് രാധയാണ് പ്രസവ ശുശ്രൂഷക്ക് നേതൃത്വം നല്‍കിയത്. ആനക്കയം കടവിലൂടെ അമ്മയെയും കുഞ്ഞിനെയും കുട്ടമ്പുഴയിലത്തെിച്ചു. തുടര്‍ന്ന് പഞ്ചായത്തിന്‍െറ ആംബുലന്‍സില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment