അഡ്വ. എം.കെ. സക്കീര്‍ പി.എസ്.സി ചെയര്‍മാന്‍

psc-chairmanതിരുവനന്തപുരം: പി.എസ്.സി ചെയര്‍മാനായി അഡ്വ. എം.കെ. സക്കീറിനെ നിയമിച്ചു. നിലവിലെ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ഈമാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. പി.എസ്.സി അംഗമാണ് എം.കെ. സക്കീര്‍. മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ എം.കെ. സക്കീര്‍ (51) ഇപ്പോള്‍ തൃശൂരിലാണ് താമസം. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം തൃശൂരില്‍ അഭിഭാഷകനായി. തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളം സര്‍ക്കാര്‍ പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായിരുന്നു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി എ.പി.എം. മുഹമ്മദ് ഹനീഷിനെയും ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി ഡോ. കെ. ഇളങ്കോവനെയും നിയമിച്ചു.

ബി. ശ്രീനീവാസിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ്ണ അധിക ചുമതലയും നല്‍കി. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ വിപുലമായി ആഘോഷിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

‘ഐക്യകേരളത്തിന്റെ അറുപത് വര്‍ഷം നവോത്ഥാനത്തില്‍ നിന്ന് നവകേരളത്തിലേക്ക്’ മുദ്രാവാക്യത്തില്‍ വജ്രകേരളം എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ക്ക് നവംബര്‍ ഒന്നിന് തുടക്കമാകും.

അന്നേ ദിവസം തിരുവനന്തപുരത്ത് സാമൂഹികസാംസ്‌കാരിക രംഗത്തേതടക്കം പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.

സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലുമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ മുഴുവന്‍ വകുപ്പുകളും സ്വയംഭരണ സ്ഥാപനങ്ങളും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും പങ്കാളികളാകും.

Zemanta Related Posts Thumbnail

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment