Flash News

വാഹനപരിശോധനക്കിടെ എസ്.ഐയെ തട്ടിക്കൊണ്ടുപോയി; പൊലീസ് പിന്തുടര്‍ന്നതോടെ സായുധസംഘം എസ്.ഐയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

October 20, 2016

sub-inspector-kidnapമലപ്പുറം: കാര്‍ പരിശോധിക്കുന്നതിനിടെ സായുധസംഘം എസ്.ഐയെ തട്ടിക്കൊണ്ടുപോയി. പൊലീസ് പിന്തുടര്‍ന്നതോടെ പ്രതികള്‍ കാറില്‍ എസ്.ഐയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാറില്‍നിന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും മുഖംമൂടിയും കൈയുറകളും കണ്ടെടുത്തു. തേഞ്ഞിപ്പലം എസ്.ഐ എ. അഭിലാഷിനെയാണ് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയത്.

പുത്തൂര്‍ പള്ളിക്കല്‍ ഭാഗത്തുനിന്ന് പട്രോളിംഗ് കഴിഞ്ഞ് വരികയായിരുന്നു എസ്.ഐയും സംഘവും. കോഹിനൂര്‍ ജംഗ്ഷനിലെത്തിയപ്പോള്‍ ചേളാരി ഭാഗത്തുനിന്ന് വന്ന കാര്‍ പൊലീസിനെ കണ്ട് പെട്ടെന്ന് വേഗത വര്‍ധിപ്പിച്ചു. ഇത് ശ്രദ്ധിച്ച എസ്.ഐ ഡ്രൈവറോട് കാറിനെ മറികടന്ന് വാഹനം കുറുകെ നിര്‍ത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പൊലീസ് അടുത്തെത്തിയപ്പോള്‍ നാലംഗ സംഘത്തില്‍ കാറിന്‍െറ പിറകിലുണ്ടായിരുന്ന രണ്ടുപേര്‍ പുറത്തിറങ്ങി. ഇവര്‍ പൊലീസിനെ കാണാതെ ഓടിരക്ഷപ്പെട്ടു. കാറിന്‍െറ പിറകിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുന്നതിനിടെ മുന്‍സീറ്റിലുണ്ടായിരുന്നയാള്‍ എസ്.ഐയെ അകത്തേക്ക് തള്ളിക്കയറ്റി വാതില്‍ അടക്കുകയും ഡ്രൈവര്‍ കാര്‍ അമിതവേഗതയില്‍ ഓടിക്കുകയും ചെയ്യുകയായിരുന്നു. ഉടന്‍ പൊലീസ് ജീപ്പ് സൈറണ്‍ മുഴക്കി കാറിന് പിന്നാലെ കുതിച്ചു. പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞ ഉടന്‍ തൊട്ടുപിന്നില്‍ പൊലീസ് ജീപ്പ് കുതിച്ചെത്തുന്നതുകണ്ട് കാര്‍ ദേശീയപാതയില്‍നിന്ന് വലതുവശത്തായി സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ റോഡിലേക്ക് ഓടിച്ചുകയറ്റി. കുറച്ചുദൂരം ഓടിയ ശേഷം കാര്‍ നിര്‍ത്തി രണ്ടുപേരും രക്ഷപ്പെടുകയായിരുന്നു.

കാറില്‍നിന്ന് വടിവാള്‍, രണ്ട് കൊടുവാള്‍, ജാക്കിലിവര്‍, മുഖം മൂടികള്‍, കൈയുറകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു. കെ.എല്‍ 10 എ.എന്‍ 7073 എന്ന വ്യാജ നമ്പര്‍ പ്ളേറ്റുകളും ലഭിച്ചിട്ടുണ്ട്. കെ.എല്‍ 01 ബി.ജി 4343 എന്ന നമ്പറിലുള്ള ടയോട്ട എറ്റിയോസ് കാറാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇത് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയുടെതാണ്. പ്രതികള്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്നാണ് സംശയം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top