ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ നിര്‍മ്മിച്ച നാസി സൈനിക രഹസ്യതാവളം ആര്‍ട്ടിക് സമുദ്രത്തിലെ അലക്സാണ്ഡ്ര ദ്വീപില്‍ കണ്ടെത്തി

hitlerമോസ്‌കോ: ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച രഹസ്യ നാസി സൈനിക താവളം ഉത്തരധ്രുവത്തിന് സമീപം ആര്‍ട്ടിക് സമുദ്ര മേഖലയില്‍ കണ്ടെത്തി. ആര്‍ട്ടിക് സമുദ്രത്തിലെ അലക്‌സാണ്‍ഡ്ര ദ്വീപിലാണ് ഷാറ്റ്‌സ്ഗ്രാബര്‍ അല്ലെങ്കില്‍ ട്രഷര്‍ ഹണ്ടര്‍ എന്നറിയപ്പെടുന്ന രഹസ്യതാവളം.

അലക്‌സാണ്‍ഡ്ര ദ്വീപ് ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. 500 ഓളം തിരുശേഷിപ്പുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇതില്‍ ബങ്കറുകളുടെ അവശിഷ്ടങ്ങള്‍, പെട്രോള്‍ കാനുകള്‍ തുടങ്ങി കടലാസ് രേഖകള്‍ വരെ കണ്ടെടുത്തിട്ടുണ്ട്. കടലാസുകള്‍ക്ക് കാര്യമായ കേടുപാടുകളില്ല.

cvuzq_fweaqwswpനാസികള്‍ റഷ്യയില്‍ അധിനിവേശം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞ് 1942 ലാണ് ഇവിടെ താവളം സ്ഥാപിക്കാന്‍ ഹിറ്റ്‌ലര്‍ നിര്‍ദേശിച്ചതെന്ന് കരുതുന്നു. 1943 സെപ്റ്റംബര്‍ മുതലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഈ വര്‍ഷം സോവിയറ്റ് സൈന്യം തിരിച്ചടി ശക്തമാക്കുകയും നാസികളുടെ മുന്നേറ്റം തടയുകയും ചെയ്തിരുന്നു. 1944 ജൂലൈയില്‍ താവളം പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടു. ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാത്തതിനാല്‍ ഇവിടെയുണ്ടാരുന്നവര്‍ക്ക് ഏറെക്കാലം ഹിമക്കരടിയുടെ ഇറച്ചിയെ ആശ്രയിക്കേണ്ടി വന്നു. ഇതില്‍ ധാരാളമായി പുഴുക്കളും വിരകളുമുണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് പലരും ഇവിടം വിട്ടുപോയെന്നും ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നുവരെ എഴുതപ്പെട്ട രേഖകളിലൂടെ മാത്രം പരിചിതമായിരുന്ന രഹസ്യ താവളത്തിന്റെ യഥാര്‍ത്ഥ തെളിവുകള്‍ ലഭിച്ചിരിക്കുന്നുവെന്ന് റഷ്യന്‍ ആര്‍ടിക് നാഷണല്‍ പാര്‍ക്കിലെ മുതിര്‍ന്ന ഗവേഷകനായ എവ്‌ഗെനി എര്‍മലോവ് പറഞ്ഞു. ബുള്ളറ്റുകള്‍, ടെന്റുകളുടെ ശേഷിപ്പുകള്‍, ഷൂസുകള്‍ തുടങ്ങിയവ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പലതിലും നാസികളുടെ സ്വാസ്തിക മുദ്രയുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment