Flash News

റഷ്യ ഇന്ത്യയുടെ എക്കാലത്തേയും സുഹൃത്ത്; വ്യാപാര പങ്കാളി മാത്രമല്ല ഏത് മോശം കാലത്തും ഒപ്പം നിന്നിട്ടുണ്ട്

October 24, 2016

06573_44a660effa27f43d78af85d67dd992f3ന്യൂഡല്‍ഹി: ഇന്ത്യയെ വെറും വ്യാപാര പങ്കാളിയായി മാത്രമല്ല കാണുന്നതെന്നും ഇന്ത്യ എക്കാലത്തേയും സുഹൃത്താണെന്നും റഷ്യ. ഏത് മോശം കാലത്തും തങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ടായിരുന്നുവെന്നും റഷ്യ അവകാശപ്പെട്ടു. ഇന്ത്യയുമായി കൂടുതല്‍ പദ്ധതികളില്‍ സഹകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യ പറഞ്ഞു. 12 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറുകളാണ് റഷ്യ ഇന്ത്യയുമായി ഒപ്പു വച്ചത്. രണ്ടാമത്തെ ആണവ അന്തര്‍വാഹിനിയും ഇതില്‍ ഉള്‍പ്പെടും

ഇന്ത്യയുമായി ചേര്‍ന്നുള്ള പി 75 ഐ പദ്ധതിയുടെ ഭാഗമായി ആറ് മുങ്ങിക്കപ്പലുകളാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. ഇന്ത്യക്ക് ആയുധങ്ങള്‍ മാത്രമല്ല, ആവശ്യമായ ഏത് സാങ്കേതിക വിദ്യയും കൈമാറാന്‍ തയ്യാറാണെന്നും റഷ്യ അറിയിച്ചു. റഷ്യന്‍ പ്രതിരോധ കോര്‍പ്പറേഷനായ റോസ്റ്റക്കിന്റെ സി.ഇ.ഒ സെര്‍ജി ഷെമിസോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സുദൃഢ ബന്ധത്തിന് അടുത്ത വര്‍ഷം 70 വയസ് പൂര്‍ത്തിയാകും. ഇത് വളരെ നീണ്ട കാലഘട്ടമാണ്. ആണവ പരീക്ഷണം നടത്തിയ ഘട്ടങ്ങളില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായപ്പോഴടക്കം റഷ്യ പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്നു. ഇത്തരത്തില്‍ ഒരു രാജ്യവും സഹായം ചെയ്തിട്ടുണ്ടെന്നോ ഇനി ചെയ്യുമെന്നോ തോന്നുന്നില്ലെന്നും അമേരിക്കയോ യൂറോപ്യന്‍ രാജ്യങ്ങളോ ഇന്ത്യയെ ഇത്തരത്തില്‍ സഹായിക്കുമെന്ന് കരുതാനാവില്ലെന്നും സെര്‍ജി ഷെംസോവ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top